ഭയം നിറയ്ക്കാൻ വരുന്നു 'ചിത്തിനി'; ടീസർ പുറത്ത്

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം 'ചിത്തിനി' നിർമ്മിക്കുന്നത് ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ്.

author-image
anumol ps
Updated On
New Update
chithini

ചിത്രത്തിന്റെ ടീസർ

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ, പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ചിത്തിനിയുടെ ടീസർ പുറത്തിറക്കി. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം 'ചിത്തിനി' നിർമ്മിക്കുന്നത് ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ്. ഈസ്റ്റ് കോസ്റ്റിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രമാണ് 'ചിത്തിനി'. ബിഗ് ബഡ്ജറ്റിൽ, ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം മലമ്പുഴ, കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ, കൊടുമ്പ്, വാളയാർ, ചിറ്റൂർ,തത്തമംഗലം, കൊല്ലങ്കോട്, കലാമണ്ഡലം തുടങ്ങി പാലക്കാടും പരിസര പ്രദേശങ്ങളിലുമായി നിരവധി ലൊക്കേഷനുകളിൽ 52 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. 

'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിനു ശേഷം കെ വി അനിലിന്റെ കഥയിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് വിജയൻ, സന്തോഷ്‌ വർമ്മ, സുരേഷ് എന്നിവരുടെ വരികൾക്ക്  യുവ സംഗീത സംവിധായകൻ രഞ്ജിൻ രാജാണ് ഈണം നൽകുന്നത്. സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണൻ, മണികണ്ഠൻ ആചാരി, സുജിത്ത് ശങ്കർ, പ്രമോദ് വെളിയനാട്, രാജേഷ് ശർമ്മ, ഉണ്ണിരാജ, അനൂപ്‌ ശിവസേവൻ, കൂട്ടിക്കൽ ജയചന്ദ്രൻ, ജിബിൻ ഗോപിനാഥ്, ജിതിൻ ബാബു, ശിവ ദാമോദർ,വികാസ്, പൗളി വത്സൻ, അമ്പിളി അംബാലി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

രതീഷ്‌ റാം ആണ് ക്യാമറാമാൻ. ജോൺകുട്ടി എഡിറ്റിങ്ങും, രഞ്ജിത്ത് അമ്പാടി മേക്കപ്പും ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. കലാസംവിധാനം : സുജിത്ത് രാഘവ്. എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസർ : രാജശേഖരൻ. കോറിയോഗ്രാഫി: കല മാസ്റ്റർ, സംഘട്ടനം: രാജശേഖരൻ, ജി മാസ്റ്റർ,വി എഫ് എക്സ് : നിധിൻ റാം സുധാകർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, സൗണ്ട് മിക്സിംഗ്: വിപിൻ നായർ, പ്രൊഡക്ഷൻ കൺട്രോളർ : രാജേഷ് തിലകം, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്‌ : ഷിബു പന്തലക്കോട്,  ചീഫ് അസ്സോസിയേറ്റ്  ഡയറക്ടർ: സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് : അനൂപ്‌ ശിവസേവൻ, അസിം കോട്ടൂർ, സജു പൊറ്റയിൽ കട, അനൂപ്‌,പോസ്റ്റർ ഡിസൈനർ : കോളിൻസ് ലിയോഫിൽ, കാലിഗ്രഫി: കെ പി മുരളീധരൻ, സ്റ്റിൽസ് : അജി മസ്കറ്റ്, പി ആർ ഓ : എ എസ് ദിനേശ്,  മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

teaser out horror movie chithini