ചിത്രത്തിന്റെ ഗാനത്തിൽ നിന്നും
ടിനി ടോം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പൊലീസ് ഡേയുടെ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്. റോണി റാഫേൽ ഈണം നൽകിയിരിക്കുന്ന 'നെഞ്ചോരം ചാഞ്ചാടും കുഞ്ഞാറ്റേ നിൻ്റെ പീലിചേലച്ചോ' എന്ന വരികൾ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്.
ജോസ് മോട്ടോയുടെയാണ് വരികൾ. പോലീസ് സ്റ്റോറിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് മോഹനാണ്. സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്രാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഡി.വൈ.എസ്.പി ലാൽ മോഹൻ ആയാണ് ടിനി ടോം എത്തുന്നത്. ഹരീഷ് കണാരൻ, നന്ദു, ധർമ്മജൻ ബോൾഗാട്ടി, അൻസിബ, ശ്രീധന്യ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രചന - മനോജ് ഐ.ജി, സംഗീതം - റോണി റാഫേൽ, ഡിനു മോഹൻ, ഛായാഗ്രഹണം - ഇന്ദ്രജിത്ത്, എഡിറ്റിങ് - രാകേഷ് അശോക്, കലാസംവിധാനം -രാജു ചെമ്മണ്ണിൽ, മേക്കപ്പ് - ഷാമി, കോസ്റ്റ്യൂം ഡിസൈൻ - റാണ പ്രതാപ്, നിശ്ചല ഛായാഗ്രഹണം - ശാലു പേയാട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രതീഷ് നെടുമങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജൻ മണക്കാട്, പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കൊടപ്പനക്കുന്ന്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ജൂൺ മാസത്തിൽ പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ -വാഴൂർ ജോസ്.