മോഹൻലാൽ ചിത്രം റാമിന്റെ പുതിയ അപ്‍ഡേറ്റ്

ഒരു ജെയിംസ് ബോണ്ട് സിനിമയില്‍ വരുന്ന വിധമുള്ള പാട്ടായി അതിനെ കാണാമെന്നും പറയുന്നു.

author-image
Athul Sanil
New Update
Ram
Listen to this article
0.75x1x1.5x
00:00/ 00:00

മോഹൻലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് റാം. ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രങ്ങളൊക്കെ വമ്പൻ ഹിറ്റുകളാകാറുണ്ട്. അതിനാല്‍ റാമില്‍ വലിയ പ്രതീക്ഷകളുമാണ് ആരാധകർവയ്ക്കുന്നത്. റാമിന്റെ പുതിയൊരു അപ്‍ഡേറ്റാണ് നിലവില്‍ ചിത്രത്തിന്റേതായി ചര്‍ച്ചയാകുന്നത്.

ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത് വിനായക് ശശികുമാറാണ്. മോഹൻലാലിന്റെ റാമിന്റെ തീം സോംഗ് താൻ ഇംഗ്ലീഷിലാണ് എഴുതിയതെന്ന് ഒരു അഭിമുഖത്തില്‍ പറയുകയാണ് വിനായക് ശശികുമാര്‍. താൻ എഴുതിയത് ജീത്തു സാറിനു മുന്നില്‍ അവതരിപ്പിച്ചപ്പോൾഅദ്ദേഹത്തിന് ഇഷ്‍ടപ്പെട്ടു. ഒരു മാസ് സോംഗെന്ന് വേണമെങ്കില്‍ പറയാം അത്. ന്ത്യൻ ടൈപ്പ് ഓഫ് സോംഗല്ല. ഒരു ജെയിംസ് ബോണ്ട് സിനിമയില്‍ വരുന്ന വിധമുള്ള പാട്ടായി അതിനെ കാണാമെന്നും പറയുന്നു. എന്തായാലും ആരാധകര്‍ മോഹൻലാലിന്റെ റാം സിനിമയുടെ അപ്‍ഡേറ്റില്‍ വലിയ ഒരു ആവേശത്തിലാണ്.

ഇന്ദ്രജിത്ത്, അനൂപ് മേനോൻ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ സംയുക്ത മേനോൻ, സുമൻ എന്നിവരും കഥാപാത്രങ്ങളായി മോഹൻലാലിന്റെ റാമിലുണ്ട്. ഒരു റോ ഏജന്റ് കഥാപാത്രമായി ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുമ്പോള്‍ വമ്പൻ വിജയ ചിത്രമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. റാമിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. സംഗീതം വിഷ്‍ണു ശ്യാമാണ് നിര്‍വഹിക്കുന്നത്.

actor mohanlal ram