ആരോപണം ഉയര്‍ന്ന ദിവസങ്ങളില്‍ നിവിന്‍ കൊച്ചിയിൽ; ഹോട്ടൽ ബില്‍ പുറത്ത്‌

തൊടുപുഴ സ്വദേശിയാണ് നടന്‍ നിവിന്‍പോളിക്കെതിരേ പീഡനാരോപണം ഉന്നയിച്ചത്. ദുബായിയില്‍ വെച്ച് 2023 ഡിസംബര്‍ 15ന് ഹോട്ടല്‍മുറിയില്‍ പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിച്ചത്.

author-image
Vishnupriya
New Update
nivin
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: നിവിന്‍ പോളിക്കെതിരായ പരാതിയില്‍ പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന ദിവസങ്ങളില്‍ നടന്‍ കൊച്ചിയിലായിരുന്നുവെന്ന് തെളിയിക്കുന്ന ഹോട്ടല്‍ ബില്‍ പുറത്ത്. ദുബായിയില്‍ വെച്ച് 2023 ഡിസംബര്‍ 15ന് ഹോട്ടല്‍മുറിയില്‍ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ 2023 ഡിസംബര്‍ 14,15 തീയതികളില്‍ കൊച്ചിയിലെ ക്രൗണ്‍പ്ലാസയില്‍ താമസിച്ചതിന്റെ ഹോട്ടല്‍ ബില്‍ നടനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പുറത്തുവിട്ടു.

തൊടുപുഴ സ്വദേശിയാണ് നടന്‍ നിവിന്‍പോളിക്കെതിരേ പീഡനാരോപണം ഉന്നയിച്ചത്. ദുബായിയില്‍ വെച്ച് 2023 ഡിസംബര്‍ 15ന് ഹോട്ടല്‍മുറിയില്‍ പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിച്ചത്. 2013 ഡിസംബര്‍ 14ന് 2.30ന് കൊച്ചിയിലെ ക്രൗണ്‍പ്ലാസയില്‍ താമസിക്കുകയും 15ാം തീയതി 4.30 ഹോട്ടലില്‍ നിന്ന് ഹോട്ടലില്‍ നിന്ന് ചെക്കൗട്ട് ചെയ്യുകയും ചെയ്തതായാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

അതേസമയം, പരാതിക്കാരിയുടെ ആരോപണം അനുസരിച്ച് പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തി. 2023 ഡിസംബര്‍ 14ന് നടന്‍ ഉണ്ടായിരുന്നത് താന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും 15 ന് പുലര്‍ച്ചെ മൂന്നുമണിവരെ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു.

sexual allegation nivin pauli