ശേഖരവർമ്മ രാജാവായി നിവിൻ പോളി; അനുരാജ് മനോഹർ ചിത്രം ഷൂട്ടിംങ് ആരംഭിച്ചു

ഏറെ ശ്ര​ദ്ധേയമായ ഇഷ്ക്, ടൊവിനോ തോമസ് നായകനായ നരിവേട്ട എന്നീ ചിത്രങ്ങൾക്ക് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശേഖരവർമ്മ രാജാവ്.

author-image
Greeshma Rakesh
New Update
nivin pauly

nivin pauly anuraj manohars movie shekhara varma rajavu shooting started

Listen to this article
0.75x 1x 1.5x
00:00 / 00:00

ഏറെ ശ്ര​ദ്ധേയമായ ഇഷ്ക്, ടൊവിനോ തോമസ് നായകനായ നരിവേട്ട എന്നീ ചിത്രങ്ങൾക്ക് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശേഖരവർമ്മ രാജാവ്.നിവിൽ പോളി നായകനാകുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എസ്. രഞ്ജിത്തിന്റേതാണ്. സോഷ്യൽ സറ്റയർ വിഭാ​ഗത്തിലുള്ള ചിത്രമാണ് ശേഖര വർമ്മ രാജാവ്.   

തിങ്കളാഴ്ച്ച കളമശ്ശേരിയിൽ നടന്ന പൂജയോടെയാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചത്. രാജകുടുംബാം​ഗമായ ശേഖരവർമ്മയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഈ ചിത്രം വലിയ കാൻവാസിലാണ് അനുരാജ് മനോഹർ ഒരുക്കുന്നത്.

‌അൻസർ ഷാ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. എഡിറ്റർ- കിരൺ ദാസ്. ദിലീപ് ആർ നാഥ് ആണ് കലാസംവിധാനം നിർവഹിക്കുന്നത്. വസ്ത്രാലങ്കാരം- മെൽവി ജെ, ചന്ദ്രകാന്ത്,  മേക്കപ്പ്- അമൽ സി ചന്ദ്രൻ, ചീഫ് അസോസിയേറ്റ്- രതീഷ് രാജൻ. പ്രൊഡക്ഷൻ കൺട്രോളർ- ശ്യാം ലാൽ, ഡിസൈൻ- യെല്ലോ ടൂത്ത്,ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ,പിആർഒ- ശബരി.

nivin pauly shekhara varma rajavu movie anuraj manohar