നിവിൻ -ധ്യാൻ കോംബോയിൽ പൊട്ടിച്ചിരിപ്പിക്കാൻ  'മലയാളി ഫ്രം ഇന്ത്യ' തിയറ്ററുകളിൽ...!

ആൽപറമ്പിൽ ഗോപി എന്ന സാധാരണ മലയാളിയായി നിവിനെത്തുന്ന ചിത്രം പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് ഉറപ്പ് നൽകുകയാണ് ഡിജോ ജോസ് ആന്റണി.

author-image
Greeshma Rakesh
Updated On
New Update
nivin-pauly

nivin pauly dhyan sreenivasan movie malayalee from india from today

Listen to this article
0.75x 1x 1.5x
00:00 / 00:00

സമൂഹിക വിഷയങ്ങളുടെ പശ്ചാത്തലത്തിൽ കോർട്ട് റൂം ഡ്രാമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സംവിധായകൻ ഡിജോ ജോസ് ആന്റണി നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം 'മലയാളി ഫ്രം ഇന്ത്യ' തിയേറ്ററുകളിൽ. ആൽപറമ്പിൽ ഗോപി എന്ന സാധാരണ മലയാളിയായി നിവിനെത്തുന്ന ചിത്രം പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് ഉറപ്പ് നൽകുകയാണ് ഡിജോ ജോസ് ആന്റണി.

മലയാളി ഫ്രം ഇന്ത്യ കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് തിയേറ്റർ വിട്ട് നിരാശയോടെയുള്ള ഒരു മടക്കം ഉണ്ടാകില്ല എന്നും ഡിജോ പ്രേക്ഷകർക്ക് ഉറപ്പ് നൽകുന്നുണ്ട്. വെറുതേ ഒരു പ്രമോഷണൽ കണ്ടന്റിന് വേണ്ടി നൽകിയ പേരല്ല 'മലയാളി ഫ്രം ഇന്ത്യ', എന്ന് സിനിമയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് പറയുമ്പോൾ തമാശ മാത്രമല്ല, അൽപ്പം സീരിയസായ കാര്യം കൂടി സിനിമ സംസാരിക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ കൂടി ഓർമ്മപ്പെടുത്തുന്നു.

നിവിൻ പോളിയുടെ സുഹൃത്തായി ധ്യാൻ ശ്രീനിവാസനും അണി ചേരുന്നതോടെ ചിരിയുടെ ഒരു മാലപ്പടക്കം തന്നെ തിയേറ്ററിൽ പൊട്ടിച്ചിതറും എന്ന കാര്യത്തിൽ സംശയമില്ല. ഒപ്പം ആഴമുള്ള ഉള്ളടക്കം ചിത്രത്തെ മറ്റൊരു തലത്തിലെത്തിക്കമെന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. മാത്രമല്ല, നിവിൻ പോളിയുടെ കരിയറിലെ എറ്റവും വലിയ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. നിവിനൊപ്പം അനശ്വര രാജൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. സുദീപ് ഇളമൺ ഛായാഗ്രഹണവും നിർവഹിക്കുന്നു.

listin stephen movie news nivin pauly dijo jose antony malayalee from india