സിനിമ പ്രേമികൾക്ക് സന്തോഷ വാർത്ത..!  4000ത്തോളം സ്ക്രീനുകളിൽ 99 രൂപയ്ക്ക് സിനിമ കാണാൻ അവസരം

രാജ്യത്തെമ്പാടുമുള്ള 4000ത്തോളം സിനിമ സ്ക്രീനുകളിൽ മെയ് 31ന് 99 രൂപയ്ക്ക് സിനിമ ആസ്വദിക്കാൻ അവസരം. മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എംഎഐ) സിനിമ ലൗവേർസ് ഡേയായി മെയ് 31 ആചരിക്കുന്നതിൻറെ ഭാഗമായാണ് ഈ ഓഫർ

author-image
Greeshma Rakesh
Updated On
New Update
tyyyyyrrrr

on may 31st you can watch the movie for only 99 rupees in about 4000 cinema screens

Listen to this article
0.75x 1x 1.5x
00:00 / 00:00

രാജ്യത്തെമ്പാടുമുള്ള 4000ത്തോളം സിനിമ സ്ക്രീനുകളിൽ മെയ് 31ന് 99 രൂപയ്ക്ക് സിനിമ ആസ്വദിക്കാൻ അവസരം. മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എംഎഐ) സിനിമ ലൗവേർസ് ഡേയായി മെയ് 31 ആചരിക്കുന്നതിൻറെ ഭാഗമായാണ് ഈ ഓഫർ. പിവിആർ ഇനോക്സ്, സിനിപോളിസ്, മിറാജ് സിനിമാസ് അടക്കം വിവിധ മൾട്ടിപ്ലെക്സ് ചെയിനുകളിൽ ഈ ഓഫർ ലഭിക്കും എന്നാണ് വിവരം.

എന്നാൽ മാർച്ച് മാസത്തിൽ മോളിവുഡിൽ ഒഴികെ മറ്റു ഭാഷകളിൽ വലിയ റിലീസുകൾ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ്. പൊതുതിരഞ്ഞെടുപ്പ് വലിയ റിലീസുകളെ ബാധിച്ചിട്ടുണ്ട്. ഈ അവസരത്തിൽ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാൻ കൂടി വേണ്ടിയാണ് സിനിമ ലൗവേർസ് ഡേ നടത്തുന്നത്. എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും തിയേറ്ററുകളിലേക്ക് ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ ദിനം ആചരിക്കുന്നതിൻറെ പ്രധാന ലക്ഷ്യം.

ഉത്തരേന്ത്യയിൽ അടക്കം ചൂടിനെ മറികടക്കാൻ മൾട്ടിപ്ലക്സുകൾ ആളുകൾ തിരഞ്ഞെടുത്തേക്കും. കഴിഞ്ഞ വർഷം ദേശീയ സിനിമാദിന പരിപാടിയിൽ കുടുംബങ്ങൾ അടക്കം വലിയൊരു വിഭാഗം സിനിമ കാണാൻ എത്തിയിരുന്നു. അന്ന് പങ്കെടുക്കുന്ന സ്‌ക്രീനുകളിൽ 50-70 ശതമാനം ഒക്യുപെൻസി ലഭിച്ചു. മെയ് 31 ന് സമാനമായ പ്രവണതയാണ് പ്രതീക്ഷിക്കുന്നത്-എംഎഐ പ്രസിഡൻറ് കമൽ ജിയാൻചന്ദാനി ബിസിനസ് ലൈനിനോട് പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ എംഎഐ ഇതുപോലെ ദേശീയ സിനിമാദിനം ആചരിച്ചിരുന്നു. അന്ന് 99 രൂപയ്ക്ക് ഷോകൾ നടത്തിയപ്പോൾ രാജ്യത്തെ വിവിധ സ്‌ക്രീനുകളിൽ ആ ദിവസം ആറ് ദശലക്ഷത്തോളം അധിക സിനിമ പ്രേമികൾ എത്തിയെന്നാണ് കണക്ക്. അതേ സമയം 99 രൂപ ഷോകൾ സംബന്ധിച്ച് അതിൽ പങ്കെടുക്കുന്ന സിനിമ ചെയ്നുകൾ അവരുടെ വെബ്‌സൈറ്റുകൾ വഴിയും സോഷ്യൽ മീഡിയ ചാനലുകൾ വഴിയും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് എംഎഐ കൂട്ടിച്ചേർത്തു.

 

Kollywood indian Cinema Cinema Ticket