ഗ്രാഫിക്സിനുള്ള ഓസ്കാർ...ഹോളിവുഡിനെ ഞെട്ടിച്ച 'ഗോഡ്‌സില്ല മൈനസ് വൺ' ഒടിടിയിൽ...!

തകാഷി യമസാക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം. ഗോഡ്‌സില്ല മൈനസ് വണ്ണിൽ റിയൂനോസുകെ കാമികി, മിനാമി ഹമാബെ, യുകി യമാഡ, മുനെറ്റക അയോകി, ഹിഡെതക യോഷിയോക, സകുര ആൻഡോ, കുറനോസുകെ സസാകി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. 

author-image
Greeshma Rakesh
Updated On
New Update
godzilla

oscar winning movie godzilla minus one finally lands on ott

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി:  ഗ്രാഫിക്സിനുള്ള ഇത്തവണത്തെ ഒസ്കാർ അവാർഡ് നേടിയ ചിത്രമാണ് ഗോഡ്‌സില്ല മൈനസ് വൺ.ഏതാണ്ട് 125 കോടിയോളം ചിലവാക്കിയെടുത്ത ചിത്രം ആഗോളതലത്തിൽ വൻ കളക്ഷനും പ്രേക്ഷക അഭിപ്രായവുമാണ് നേടിയെടുത്തത്.തിയറ്ററിൽ വിസമയം തീർത്ത ചിത്രമിതാ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. തകാഷി യമസാക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം. ഗോഡ്‌സില്ല മൈനസ് വണ്ണിൽ റിയൂനോസുകെ കാമികി, മിനാമി ഹമാബെ, യുകി യമാഡ, മുനെറ്റക അയോകി, ഹിഡെതക യോഷിയോക, സകുര ആൻഡോ, കുറനോസുകെ സസാകി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. 

2023  ജപ്പാനിൽ തിയേറ്ററുകളിലെത്തിയ ചിത്രം, യു.എസ്. ബോക്‌സ് ഓഫീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ജാപ്പനീസ് ലൈവ്-ആക്ഷൻ ചിത്രമായി മാറിയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യുദ്ധ കെടുതിയിൽ കഷ്ടപ്പെടുന്ന ജപ്പാൻ പിന്നാലെ ഗോഡ്‌സില്ലയുടെ ആക്രമണം നേരിടുന്ന കഥയാണ് ചിത്രം പറയുന്നത്. 

സൈനിക സഹായമോ ഗവൺമെൻറ് സഹായമോ ലഭ്യമല്ലാത്തതിനാൽ ഗോഡ്സില്ലയ്ക്കെതിരെ ഒരു കൂട്ടം ജപ്പാനീസ് വാർ ഹീറോസും സാധാരണക്കാരും പോരിന് ഇറങ്ങുന്നതും അതിൽ വിജയിക്കുന്നതുമാണ് ചിത്രം കാണിക്കുന്നത്. അതേ സമയം ഹോളിവുഡ് സിനിമകളിൽ ആവിഷ്കരിക്കുന്ന രീതിയിൽ മനുഷ്യന്മാരുടെ മിത്രമായ ഒരു ഗോഡ്‌സില്ലയല്ല ചിത്രത്തിൽ അവിഷ്കരിക്കുന്നത്.

125 കോടിയോളം മാത്രം മുടക്കിയ ചിത്രം ഗംഭീരമായ ഗ്രാഫിക്സ് ക്വാളിറ്റിയാലാണ് ശ്രദ്ധേയമായത്. ഇന്ത്യയിലെ പല സൂപ്പർതാരങ്ങളുടെയും ശമ്പളത്തിൻറെ അത്രമാത്രം വരുന്ന ബജറ്റിൽ ഒരുക്കിയ ചിത്രം നേടിയ നേട്ടം ഒസ്കാർ നേട്ട സമയത്ത് ഇന്ത്യയിലെ മീമുകളിലും മറ്റും നിറഞ്ഞിരുന്നു. ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. ശനിയാഴ്ചയാണ് നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീമിംഗിന് ഇറങ്ങിയത്. ഇംഗ്ലീഷ്, ഹിന്ദി, ജാപ്പനീസ്, തമിഴ് ഭാഷകളിൽ ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

 

 

ott hollywood movie Godzilla Minus One