പാലേരി മാണിക്യം തിയറ്ററുകളിലേക്ക്; 4k ട്രെയിലര്‍ എത്തി

മമ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തുന്ന രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണിത്. സിനിമയുടെ 4k അറ്റ്‌മോസ് പതിപ്പിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്. മൂന്നാം തവണയാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. 

author-image
Athira Kalarikkal
New Update
palerimanikyam 4k

Paleri manikyam 4k

Listen to this article
0.75x1x1.5x
00:00/ 00:00

മമ്മൂട്ടിയുടെ വന്‍ വിജയം നേടിയ  'പാലേരി മാണിക്യം' 4k അറ്റ്‌മോസ് മികവോടെ തിയറ്റുകളിലേക്ക് എത്തുന്നു. മമ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തുന്ന രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണിത്. സിനിമയുടെ 4k അറ്റ്‌മോസ് പതിപ്പിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്. മൂന്നാം തവണയാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. 

2009-ല്‍ നിരവധി അവാര്‍ഡുകള്‍ നേടിയ ചിത്രം മൂന്നാം വരവിലും ആരാധകര്‍ ഓടിയെത്തുമെന്നാണ് പ്രതീക്ഷ. മൈഥിലി, ശ്രീനിവാസന്‍, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ,ടി ദാമോദരന്‍, വിജയന്‍ വി നായര്‍, ഗൗരി മുഞ്ജല്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങള്‍. നിര്‍മ്മാണം-മഹാ സുബൈര്‍,ഏ വി അനൂപ്,ഛായാഗ്രഹണം-മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാല്‍. കഥ-ടി പി രാജീവന്‍.

trailer palerimanikyam