'പൊയ്യാമൊഴി' കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും‌

author-image
Rajesh T L
New Update
payyamozhi
Listen to this article
0.75x 1x 1.5x
00:00 / 00:00

ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്യുന്ന "പൊയ്യാമൊഴി" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ടിനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം ഫ്രാൻസിൽ നടക്കും.  അന്താരാഷ്ട്ര വിതരണ കമ്പനികളും  പ്രതിനിധികളും  പങ്കെടുക്കുന്ന കാൻ ഫിലീം മാർക്കറ്റിലാണ് ചിത്രത്തിൻ്റെ പ്രീമിയർ പ്രദർശനം നടക്കുക. ഈ മാസം 19 നാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. 

ശരത്ത് ചന്ദ്രനാണ് ചിത്രത്തിൻ്റെ തിരകഥയും സംഭാഷണവും, ഛായാ​ഗ്രഹണം ​വിനോദ് ഇല്ലംപള്ളിയും. വന നി​ഗൂഢതയുള്ള ത്രില്ലർ സ്വഭാവമുള്ള രാഷ്ട്രീയ ചിത്രമാണ് പൊയ്യാമൊഴി.  എം ആർ രേണുകുമാറെഴുതിയ വരികൾക്ക്  ബിജിബാലാണ് സം​ഗീതം നൽകുന്നത്. എ‍ഡിറ്റർ അഖിൽ പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജി മാത്യൂ ചെറുകര എന്നിവരാണ്. 

Cannes Film Festival