വിഷ്ണു മഞ്ചുവിന്റെ  പാൻ ഇന്ത്യ ആക്ഷൻ ചിത്രം 'കണ്ണപ്പ'യിൽ പ്രഭാസ് !

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'കണ്ണപ്പ'. തെലുങ്കു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഇം​ഗ്ലീഷ് എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

author-image
Greeshma Rakesh
Updated On
New Update
kannappa

prabhas joins vishnu manchus pan indian action movie kannappa

Listen to this article
0.75x 1x 1.5x
00:00 / 00:00

വിഷ്ണു മഞ്ചു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യ ആക്ഷൻ ചിത്രം 'കണ്ണപ്പ'യിൽ പ്രഭാസ് ജോയിൻ ചെയ്തു. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ഈ ചിത്രം പരമശിവൻ്റെ ഭക്തനായ ഭക്തകണ്ണപ്പയുടെ അചഞ്ചലമായ ഭക്തിയെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്. അക്ഷയ് കുമാർ, മോഹൻലാൽ, മോഹൻ ബാബു, ശരത് കുമാർ, ബ്രഹ്മാനന്ദം എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങൾ അഭിനയിക്കുന്നത്.

വിഷ്ണു മഞ്ചുവിന്റെ വാക്കുകൾ, "എന്റെ പ്രിയ സുഹൃത്ത് പ്രഭാസിനൊപ്പം വിവിധ ഭാഷങ്ങളിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നതോടെ 'കണ്ണപ്പ' പൂർണ്ണമായും പാൻ ഇന്ത്യൻ ചിത്രമായ് മാറിയിരിക്കുകയാണ്. പ്രഭാസിലെ അഭിനയ മികവും തന്റെ കഥാപാത്രങ്ങളെ പൂർണ്ണതയിൽ എത്തിക്കാനായ് അദ്ദേഹം വഹിക്കുന്ന പരിശ്രമങ്ങളും ഞാൻ വളരെയധികം അഭിനന്ദിക്കുന്നു. 

അക്ഷയ് കുമാറും മോഹൻലാൽ സാറും ഉൾപ്പെടുന്ന ഈ ചിത്രത്തിലേക്കുള്ള പ്രഭാസിന്റെ കൂടിച്ചേരൽ സിനിമയുടെ പദവി ഉയർത്തുന്നു. അഭിനേതാക്കൾ അവരുടെ അതുല്യമായ കഴിവും കരിഷ്മയും പ്രകടിപ്പിക്കുമ്പോൾ രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന അവിസ്മരണീയമായ സിനിമാറ്റിക് അനുഭവമായിരിക്കും 'കണ്ണപ്പ' എന്ന് ഉറപ്പു നൽകുന്നു." 

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'കണ്ണപ്പ'. കെട്ടുറപ്പുള്ള തിരക്കഥക്ക് മികച്ച ദൃശ്യാവിഷ്കാരം പകരുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ വർഷം ശ്രീകാളഹസ്തീശ്വര ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്. തെലുങ്കു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഇം​ഗ്ലീഷ് എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.ഛായാഗ്രഹണം: ഷെൽഡൻ ചൗ, ആക്ഷൻ ഡയറക്ടർ: കേച ഖംഫക്ദീ, കോറിയോഗ്രഫി: പ്രഭുദേവ. പിആർഒ: ശബരി.

 

Pan Indian movie Prabhas Latest Movie News vishnu manchu kannappa movie