900 കോടി താണ്ടി പ്രഭാസ്-നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898 എഡി' ബ്ലോക്ക്ബസ്റ്ററിലേക്ക്...

ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രം ചരിത്രം കുറിക്കുമ്പോൾ രണ്ടാംവാരത്തിലും മികച്ച പ്രതികരണങ്ങളോടെ കേരളത്തിൽ പ്രദർശനം തുടരുകയാണ്.

author-image
Greeshma Rakesh
New Update
 boxoffice collection

prabhas' movie kalki 2898 ad earns rs 900 crore worldwide on box office

Listen to this article
0.75x 1x 1.5x
00:00 / 00:00

വെള്ളിത്തിരയെ അലങ്കരിച്ച പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം 'കൽക്കി 2898 എഡി' 900 കോടി സ്വന്തമാക്കി ബ്ലോക്ക്ബസ്റ്ററിലേക്കടുക്കുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രം ചരിത്രം കുറിക്കുമ്പോൾ രണ്ടാംവാരത്തിലും മികച്ച പ്രതികരണങ്ങളോടെ കേരളത്തിൽ പ്രദർശനം തുടരുകയാണ്.

ആദ്യവാരത്തിൽ 800 കോടിയാണ് ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് വേഫറർ ഫിലിംസാണ്. 2024 ജൂൺ 27നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്തത്. 

മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ഈ ചിത്രത്തിൽ 'ഭൈരവ'യായ് പ്രഭാസ് എത്തുമ്പോൾ നായിക കഥാപാത്രമായ 'സുമതി'യായ് പ്രത്യക്ഷപ്പെടുന്നത് ദീപിക പദുക്കോണാണ്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ 'അശ്വത്ഥാമാവ്'നെ അമിതാഭ് ബച്ചനും 'യാസ്കിൻ'നെ കമൽ ഹാസനും 'ക്യാപ്റ്റൻ'നെ ദുൽഖർ സൽമാനും 'റോക്സി'യെ ദിഷാ പടാനിയും അവതരിപ്പിച്ചു. 

ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. പിആർഒ: ശബരി.

Prabhas movie Boxoffice kalki 2898 AD