പ്രഭാസ് - നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898AD'; ട്രെയിലർ പുറത്ത്

ട്രെയിലർ ഇറങ്ങി നിമിഷനേരം കൊണ്ട് പ്രേക്ഷക സ്വീകാര്യത നേടാൻ ട്രെയിലറിന് സാധിച്ചു. ജൂൺ 27ന് ചിത്രം റിലീസിനെത്തും.റിലീസിന് മുൻപ് തന്നെ ചരിത്രങ്ങൾ സൃഷ്ടിക്കുന്ന ചിത്രം പുതു ചരിത്രം സൃഷ്ടിച്ചിരുന്നു.

author-image
Greeshma Rakesh
Updated On
New Update
prabhas

prabhas nag ashwin movie kalki 2898 ad trailer is out

Listen to this article
0.75x 1x 1.5x
00:00 / 00:00

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'കൽക്കി 2898 AD'യുടെ ട്രെയിലർ പുറത്ത്. ട്രെയിലർ ഇറങ്ങി നിമിഷനേരം കൊണ്ട് പ്രേക്ഷക സ്വീകാര്യത നേടാൻ ട്രെയിലറിന് സാധിച്ചു. ജൂൺ 27ന് ചിത്രം റിലീസിനെത്തും.റിലീസിന് മുൻപ് തന്നെ ചരിത്രങ്ങൾ സൃഷ്ടിക്കുന്ന ചിത്രം പുതു ചരിത്രം സൃഷ്ടിച്ചിരുന്നു.

ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ്  ടീം കൽക്കി 2898 ADയാണ് ആരംഭിച്ചത്. ആദ്യ എപ്പിസോഡ് ഭുജി ആൻഡ് ഭൈരവ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ആനിമേഷൻ സീരീസ് മികച്ച അഭിപ്രായം നേടിയിരുന്നു.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് ചിത്രം നിർമിക്കുന്നു. പി ആർ ഒ - ശബരി.

 

deepika padukone Prabhas kalki 2898 AD Nag Ashwin