''പാട്ട് അടി ആട്ടം റിപ്പീറ്റ് " പ്രഭുദേവ നായകനാകുന്ന ചിത്രം പേട്ടറാപ്പിന്റെ ടീസർ റിലീസായി

പ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷിക്കാൻ സാധിക്കുന്ന ഫാമിലി എന്റെർറ്റൈനെർ പേട്ടറാപ്പിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ്.ജെ. സിനുവാണ്.

author-image
Greeshma Rakesh
New Update
petta-rap-teaser-

petta rap teaser

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യൻ മൈക്കിൾ ജാക്‌സൺ പ്രഭുദേവ ഡാൻസിലൂടെയും ആക്ഷൻ സീക്വൻസുകളിലൂടെയും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന് ഉറപ്പു നൽകുന്ന പേട്ടറാപ്പിന്റെ കളർഫുൾ ടീസർ റിലീസായി. വിജയ് സേതുപതിയും ടൊവിനോ തോമസും തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെയാണ് പേട്ടറാപ്പിന്റെ ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷിക്കാൻ സാധിക്കുന്ന ഫാമിലി എന്റെർറ്റൈനെർ പേട്ടറാപ്പിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ്.ജെ. സിനുവാണ്.

വേദിക നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്ടറാപ്പിന്റെ  സംഗീതമൊരുക്കുന്നത് ഡി ഇമ്മാനാണ്. ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിക്കുന്ന  പേട്ടാറാപ്പിന്റെ  കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പി.കെ. ദിനിൽ ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സണ്ണി ലിയോൺ, വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി, റിയാസ് ഖാൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ ആനന്ദ് .എസ്, ശശികുമാർ.എസ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്, വസ്ത്രാലങ്കാരം :അരുൺ മനോഹർ,മേക്കപ്പ് :അബ്ദുൾ റഹ്മാൻ,കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്,സ്റ്റണ്ട് :ദിനേശ് കാശി,വിക്കി മാസ്റ്റർ,ലിറിക്സ് :വിവേക്,മദൻ ഖർക്കി,ക്രിയേറ്റീവ് സപ്പോർട്ട് :സഞ്ജയ് ഗസൽ , കോ ഡയറക്ടർ: അഞ്ജു വിജയ്,ഡിസൈൻ: യെല്ലോ ടൂത്ത്,സ്റ്റിൽസ് : സായ്സന്തോഷ്, പി ആർ ഓ : പ്രതീഷ്  ശേഖർ.

tamil movie news petta rap prabhu deva teaser vedhika