ദീപിക പദുകോൺ
സുന്ദരിയായി ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നു എന്ന സന്തോഷവാര്‍ത്ത അടുത്തിടെയാണ് താരങ്ങള്‍ ആരാധകറുമായി പങ്കുവെച്ചത്. സെപ്റ്റംബറില്‍ കുഞ്ഞ് പിറക്കുമെന്നാണ് താരദമ്പതികള്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ നിറവയറിലുള്ള ദീപികയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മഞ്ഞ നിറത്തിലുള്ള എ-ലൈന്‍ ഔട്ട്ഫിറ്റില്‍ അതിസുന്ദരിയായാണ് ദീപിക ചിത്രങ്ങളിൽ കാണുന്നത്. സ്ലീവ്‌ലെസായ ഈ ഡ്രെസ്സിൽ പോക്കറ്റുകളും ഉണ്ടായിരുന്നു. ലൂസ് ബണ്‍ ഹെയര്‍സ്റ്റൈലും മുത്തുകള്‍ കൊണ്ടുള്ള കമ്മലുമാണ് ദീപിക ഇതിനൊപ്പം തെരഞ്ഞെടുത്തത്. സ്വന്തം ബ്യൂട്ടി ബ്രാന്‍ഡായ 82ഇ-യുടെ പ്രൊമോഷന്റെ ഭാഗമായാണ് ദീപിക ഈ ഫോട്ടോഷൂട്ട് നടത്തിയത്. ഇതിന്‍റെ വീഡിയോ ദീപിക തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.