പ്രേംജി അമരൻ വിവാഹിതനായി

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

തമിഴ് നടനും സം​ഗീത സംവിധായകനുമായ പ്രേംജി അമരൻ വിവാഹിതനായി. ഏറെക്കാലമായി സുഹൃത്തായിരുന്ന ഇന്ദുവാണ് വധു. ‌ഞായറാഴ്ച നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ​ഗാനരചയിതാവായ ​ഗം​ഗൈ അമരന്റെ മകനാണ് പ്രേംജി.

സംവിധായകൻ വെങ്കട്ട് പ്രഭുവാണ് പ്രേംജിയുടെ സഹോദരൻ. ങ്കട്ട് പ്രഭുവിന്റെ ചിത്രങ്ങളിലൂടെയാണ് പ്രേംജി അഭിനേതാവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടത്.

വല്ലവൻ, തോഴാ, സന്തോഷ് സുബ്രഹ്മണ്യം, ചെന്നൈ 600028, സരോജ, ​ഗോവ, മങ്കാത്ത, മാസ് തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. നോർത്ത് 24 കാതം എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. തോഴാ, മാങ്കാ, സോംബി, കസഡ തപറാ, മന്മഥ ലീലൈ, പാർട്ടി തുടങ്ങിയ ചിത്രങ്ങൾക്കായി ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. വിജയ് നായകനാവുന്ന ​ഗോട്ട് ആണ് പ്രേംജിയുടേതായി വരാനിരിക്കുന്ന പ്രധാന ചിത്രം.

premji amaran