അവൻ വരുന്നു... ഖുറേഷി എബ്രഹാം ; പിറന്നാൾ ദിനത്തിൽ 'എമ്പുരാനി'ൽ ഞെട്ടിച്ച് മോഹൻലാൽ

മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ ഇറക്കിയിരിക്കുന്നത്.

author-image
Greeshma Rakesh
New Update
mohan lal

prithviraj directorial movie empuraan mohanlal character khureshi abraam look poster out

Listen to this article
0.75x1x1.5x
00:00/ 00:00

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആകാംശയോടെയും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ.മലയാളികൾ ഏവരും ഉറ്റ് നോക്കുന്ന ചിത്രമാണ് എമ്പുരാൻ. അത് കൊണ്ട് തന്നെ ചിത്രത്തിന്റെ ഓരോ അപഡേറ്റും ഏറെ ആകാംഷയോടെയാണ് ആരാധകർ വരവേൽക്കുന്നത്. ഇന്ന് മോഹൻലാലിൻരെ ജന്മദിനം ആയത് കൊണ്ട് തന്നെ ചിത്രത്തിന്റെ അപഡേഷൻ ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.

ഇപ്പോഴിതാ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ ഇറക്കിയിരിക്കുന്നത്.

തോക്ക് ധാരികളായ സെക്യൂരിറ്റി ​ഗാർഡ്സിന് ഒപ്പം നടന്നടുക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. 
2019 ൽ ‘ലൂസിഫർ’ വിജയമായതിന് ശേഷം പ്രഖ്യാപിച്ച എമ്പുരാൻ  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദർശനത്തിനെത്തും. ആശിർവാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.

mohan lal prithviraj sukumaran Latest Movie News Empuraan