/kalakaumudi/media/media_files/x1LyotqFuS7quV4MC33M.jpg)
prithviraj shares guruvayoor ambalanadayil movie trailer release date
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി എന്റർടെയ്ൻമെന്റ് ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ.പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകൾക്കും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേഷൻ പങ്കുവച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ഈ മാസം 10-നാണ് ട്രെയിലർ റിലീസ് ചെയ്യുന്നത്. ദുബായിൽ നടക്കുന്ന ലോഞ്ച് ഇവന്റിലാണ് ട്രെയിലർ പുറത്തുവിടുക. ഫെയ്സ്ബുക്കിലൂടെയാണ് പൃഥ്വിരാജ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഒരു വിവാഹം നടത്തുന്നതിനിടെ നേരിടുന്ന കോലാഹലമാണ് ചിത്രത്തിന്റെ പ്രമേയം. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴ് ഹാസ്യതാരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ദീപു പ്രദീപാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ ഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.ഈ മാസം 16-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.