'വലിയ സ്വപ്നം കാണാനും കൂടുതൽ കഠിനമായ വെല്ലുവിളികൾ ഏറ്റെടുക്കാനും നമുക്ക് കഴിയട്ടെ'; പതിമൂന്നാം വിവാഹവാർഷിക നിറവിൽ പൃഥ്വിരാജും സുപ്രിയയും

മനോഹ‌രമായ യാത്രയായിരുന്നു എന്ന് പൃഥ്വിരാജ് കുറിച്ചപ്പോൾ ഏറ്റവും മികച്ച ഒരു ജീവിതം നയിച്ചുകൊണ്ട് നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി പരസ്പരം പ്രേരിപ്പിച്ചുകൊണ്ട് ഇനിയുള്ള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാമെന്നാണ് സുപ്രിയ കുറിച്ചത്.

author-image
Greeshma Rakesh
New Update
wedding

prithviraj and supriya

Listen to this article
0.75x 1x 1.5x
00:00 / 00:00

13ാം വിവാഹ വാർഷികം ആഘോഷിച്ച് പൃഥ്വിരാജും സുപ്രിയയും. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇരുവരും സന്തോഷം പങ്കുവച്ച് രം​ഗത്തെത്തിയത്.മനോഹ‌രമായ യാത്രയായിരുന്നു എന്ന് പൃഥ്വിരാജ് കുറിച്ചപ്പോൾ ഏറ്റവും മികച്ച ഒരു ജീവിതം നയിച്ചുകൊണ്ട് നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി പരസ്പരം പ്രേരിപ്പിച്ചുകൊണ്ട് ഇനിയുള്ള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാമെന്നാണ് സുപ്രിയ കുറിച്ചത്.‘ഹാപ്പി ആനിവേഴ്സറി പാർട്ണർ. സുഹൃത്തുക്കളിൽ നിന്ന് ഒരു പെൺകുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു. വലിയ സ്വപ്നം കാണാനും കൂടുതൽ കഠിനമായ വെല്ലുവിളികൾ ഏറ്റെടുക്കാനും നമുക്കാവട്ടെ. വരും വർഷങ്ങളിൽ ഈ യാത്ര നമ്മെ എവിടേക്കാണ് എത്തിക്കുന്നതെന്ന് കാണാൻ ഞാൻ കാത്തിരിക്കുകയാണ്ട്–പൃഥ്വിരാജ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

‘13 വർഷം പൂർത്തിയാക്കുന്നു. നമ്മൾ കണ്ടുമുട്ടിയപ്പോൾ ഉള്ള ചെറിയ കുട്ടികളിൽ നിന്ന് വിസ്മയകരമായ ഒരു പെൺകുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു. ഈ യാത്രയ്ക്കിടെ ദുർഘടമായ വഴികളിൽ കൂടി നമ്മൾ എത്രദൂരം പോയെന്ന് എനിക്കോർമ്മയില്ല എന്നിട്ടും നമ്മൾ അതെല്ലാം അതിജീവിച്ചു. പ്രിയപ്പെട്ട പൃഥ്വിക്ക് പതിമൂന്നാം വാർഷിക ആശംസകൾ. ഏറ്റവും മികച്ച ഒരു ജീവിതം നയിച്ചുകൊണ്ട് നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി പരസ്പരം പ്രേരിപ്പിച്ചുകൊണ്ട് ഇനിയുള്ള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം’.– സുപ്രിയ ഇൻ കുറിച്ചു.ഇരുവർക്കും വിവാഹ വാർഷികാശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്.

2011 എപ്രിൽ 25 നായിരുന്നു പൃഥ്വിരാജിന്റേയും സുപ്രിയയുടേയും വിവാഹം. ദീർഘനാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ദേശിയ മാധ്യമത്തിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകയായിരുന്നു സുപ്രിയ. വിവാഹശേഷം പൃഥ്വിരാജിനൊപ്പം സിനിമ നിർമാണത്തിലേക്ക് കടന്നു. ഇരുവർക്കും അലംകൃത എന്ന മകളുണ്ട്.

 

prithviraj sukumaran wedding anniversary supriya menon