ഞാന്‍ രോഹിത് ശര്‍മ്മയുടെ വലിയ ആരാധകന്‍; പൃഥ്വിരാജ്

രോഹിത്തിന്റെ വലിയ ഫാന്‍ ആണെന്നും ചില കാര്യങ്ങള്‍ പഠിച്ചെടുത്തത് അദ്ദേഹത്തില്‍ നിന്നാണെന്നും പൃഥ്വിരാജ് പറഞ്ഞു. മുംബൈയിലെ സ്ലാങിനെക്കുറിച്ച് സംസാരിക്കവെയാണ് രോഹിത്തിനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത്.

author-image
Athira Kalarikkal
New Update
 Prithviraj and Rohit

Prithviraj Sukumaran and Rohit Sharma

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ ഓപ്പണറും ക്യാപ്റ്റനുമായ രോഹിത് ശര്‍മ്മയ്ക്കാണ് ഏറ്റവും കൂടുതല്‍ ആരാധക വൃത്തമുള്ളത്. കളിക്കളത്തിലെ മികച്ച പ്രകടനവും പെരുമാറ്റവുമാണ് രോഹിത് എല്ലാവരുടെയും പ്രിയങ്കരനാക്കി മാറ്റിയത്. ഇപ്പോഴിതാ ക്രിക്കറ്റിലെ താരത്തിന്റെ വലിയ ഫാന്‍ ആണെന്ന് പറഞ്ഞിരിക്കുകയാണ് സിനിമയിലെ താരമായ പൃഥ്വിരാജ്.

രോഹിത്തിന്റെ വലിയ ഫാന്‍ ആണെന്നും ചില കാര്യങ്ങള്‍ പഠിച്ചെടുത്തത് അദ്ദേഹത്തില്‍ നിന്നാണെന്നും പൃഥ്വിരാജ് പറഞ്ഞു. മുംബൈയിലെ സ്ലാങിനെക്കുറിച്ച് സംസാരിക്കവെയാണ് രോഹിത്തിനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത്.സ്റ്റംപ് മൈക്കിലെ രോഹിത്തിന്റെ ശബ്ദത്തിലൂടെയാണ് മുംബൈയിലെ സ്ലാങ്ങുകള്‍ പഠിച്ചെടുത്തതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷെബ്ള്‍ ഇന്ത്യയെന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പങ്കുവെച്ചത്. 

രോഹിത്തിന്റെ പല ഭാഷാപ്രയോഗങ്ങളും സ്റ്റംപ് മൈക്കിലൂടെ വൈറലായിട്ടുണ്ട്. ഇപ്പോള്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് രോഹിത്. 10 വര്‍ഷങ്ങള്‍ക്കു ശേഷം ക്യാപ്റ്റനല്ലാതെ വെറുമൊരു ബാറ്ററായി മാത്രം അദ്ദേഹം ഐപിഎല്ലില്‍ കളിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്.

 

prithviraj sukumaran rohit sharma