prithviraj sukumaran to join mahesh babu in ss rajamoulis SSMB 29
ബാഹുബലി: ദി ബിഗിനിംഗ്, ആർ ആർ ആർ എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകരുടെ സ്നേഹബഹുമാനങ്ങൾ നേടിയ സംവിധായകനാണ് എസ്.എസ് രാജമൗലി. 2022 ൽ പുറത്തെത്തിയ ആർആർആർ. പാശ്ചാത്യ ലോകത്തും തരംഗം തീർത്ത ചിത്രം ഓസ്‍കർ പുരസ്കാരമടക്കം നേടുകയും ചെയ്തിരുന്നു.ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
നടൻ മഹേഷ് ബാബു കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.എസ്എസ്എംബി29 എന്ന് താൽക്കാലികമായി പേരു നൽകിയിരിക്കുന്ന ചിത്രത്തിന്റെ ജോജികൾ അണിയറയിൽ പുരോഗമിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
മഹേഷ് ബാബുവിനും രാജമൗലിക്കുമൊപ്പം ഹോളിവുഡ് താരങ്ങളും സങ്കേതിക പ്രവർത്തകരുമാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. രാജമൗലി- മഹേഷ് ബാബു ചിത്രത്തിൽ മലയാളി താരം പൃഥ്വിരാജും ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്.
തെലുങ്ക് മാധ്യമമാണ് ഇതുസംബന്ധമായ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ നടൻ വില്ലൻ വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനെക്കറിച്ച് അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന് അറിയിപ്പ് ഉണ്ടായിട്ടില്ല.
തെലുങ്കിൽ സ്ഥിരം കാണുന്ന വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിക്കും പൃഥ്വിയുടെ കഥാപാത്രമെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഈ കഥാപാത്രം ചെയ്യുന്ന ഓരോ കാര്യത്തെയും നീതീകരിക്കുന്ന വ്യക്തമായ ഒരു കഥയുണ്ടാകും സിനിമയുമായി ബന്ധപ്പെട്ട് രാജമൗലിയും പൃഥ്വിരാജും ധാരണയിലെത്തിയിട്ടുണ്ടെന്നും പിങ്ക് വില്ലയുടെ റിപ്പോർട്ടിൽ പറയുന്നു.
സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ആരംഭിക്കുമെന്നാണ് വിവരം. ആക്ഷൻ അഡ്വഞ്ചർ ചിത്രമായിരിക്കും അണിയറയിൽ ഒരുങ്ങുന്നതെന്നാണ് സൂചന. ഒരു ഇൻറർനാഷണൽ സ്റ്റുഡിയോ ആവും ചിത്രം നിർമിക്കുക.