മുൻ‌കൂറായി പണം കൈപ്പറ്റി ചിത്രത്തിൽ നിന്ന് പിന്മാറി; നടൻ സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ്

വാങ്ങിയ പണം തിരികെ നൽകുന്നതുവരെയോ അതേ പ്രൊഡക്ഷൻ്റെ ബാനറിൽ പുതിയ സിനിമ ചെയ്യുന്നതുവരെയോ സിമ്പു മറ്റ് പ്രോജക്ടുകളിൽ അഭിനയിക്കുന്നത് തടയണം എന്നാണ് ഇഷാരി ​ഗണേഷ് പരാതിയിൽ പറയുന്നത്.

author-image
Vishnupriya
New Update
simbu

simbu

Listen to this article
0.75x 1x 1.5x
00:00 / 00:00

നടൻ സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ് ഇഷാരി കെ ഗണേഷ്. 'കൊറോണ കുമാർ' എന്ന ചിത്രത്തിൽ അഭിനയിക്കാനായി സിമ്പു മുൻ‌കൂറായി പണം കൈപ്പറ്റിയെങ്കിലും പിന്നീട് പിന്മാറിയെന്നാണ് നിർമാതാവിൻറെ ആരോപണം. പ്രൊഡ്യൂസേഴ്സ് കൗൺസിലിലാണ് ഇഷാരി കെ ഗണേഷ് പരാതി നൽകിയിരിക്കുന്നത്.

വാങ്ങിയ പണം തിരികെ നൽകുന്നതുവരെയോ അതേ പ്രൊഡക്ഷൻ്റെ ബാനറിൽ പുതിയ സിനിമ ചെയ്യുന്നതുവരെയോ സിമ്പു മറ്റ് പ്രോജക്ടുകളിൽ അഭിനയിക്കുന്നത് തടയണം എന്നാണ് ഇഷാരി ​ഗണേഷ് പരാതിയിൽ പറയുന്നത്. അതേസമയം, കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടെന്നാണ് വിവരങ്ങൾ.

കമൽഹാസൻ നായകനാകുന്ന തഗ് ലൈഫിലാണ് സിമ്പു ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്.

simbu ishari ganesh