പുരി ജഗന്നാഥും റാം പോത്തിനേനിയും ഒന്നിക്കുന്ന 'ഡബിൾ ഐസ്‌മാർട്ട്' ! രണ്ടാംഘട്ട ചിത്രീകരണം മുംബൈയിൽ ആരംഭിച്ചു...

ദൈർഘ്യമേറിയതും നിർണായകവുമായ ഈ ഷെഡ്യൂളിൽ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ ഉൾപ്പെടുന്ന ഭാ​ഗങ്ങളാണ് ചിത്രീകരിക്കുന്നത്.ഇതോടുകൂടി ചിത്രത്തിലെ മുഖ്യ ഭാ​ഗങ്ങളുടെ ചിത്രീകരണം പൂർത്തിയാകും.

author-image
Greeshma Rakesh
Updated On
New Update
movie

puri jagannadh ram pothineni movie double ismart second phase shooting has started in mumbai

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൈനാമിക് ഡയറക്ടർ പുരി ജഗന്നാഥും റാം പോത്തിനേനിയും ഒന്നിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഐസ്‌മാർട്ട് ശങ്കർ'ന്റെ രണ്ടാംഭാ​ഗമായ 'ഡബിൾ ഐസ്‌മാർട്ട്'ന്റെ രണ്ടാംഘട്ട ചിത്രീകരണം മുംബൈയിൽ ആരംഭിച്ചു. ദൈർഘ്യമേറിയതും നിർണായകവുമായ ഈ ഷെഡ്യൂളിൽ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ ഉൾപ്പെടുന്ന ഭാ​ഗങ്ങളാണ് ചിത്രീകരിക്കുന്നത്.

ഇതോടുകൂടി ചിത്രത്തിലെ മുഖ്യ ഭാ​ഗങ്ങളുടെ ചിത്രീകരണം പൂർത്തിയാകും. 2024-ലെ ഏറ്റവും ക്രേസി പാൻ ഇന്ത്യ പ്രൊജക്റ്റുകളിലൊന്നായ ഈ ചിത്രം കണക്ട്‌സിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് നിർമ്മിക്കുന്നത്. ഉയർന്ന ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായ് ചിത്രം പ്രദർശനത്തിനെത്തും.

'ഐസ്‌മാർട്ട് ശങ്കർ'ലൂടെ ഡബിൾ ആക്ഷൻ, ഡബിൾ മാസ്സ്, ഡബിൾ വിനോദം എന്നിവയാണ് ഇത്തവണ ടീം ഉറപ്പുനൽകുന്നത്. സഞ്ജയ് ദത്ത് വളരെ ശക്തമായൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി ഒരു സ്റ്റൈലിഷ് മേക്ക് ഓവർ റാം പോതിനെനിയും നടത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രൊമോഷണൽ കാമ്പെയ്ൻ വരും ദിവസങ്ങളിലായ് ആരംഭിക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അന്നേരം അറിയിക്കും. 

'ഐസ്‌മാർട്ട് ശങ്കർ' ഉൾപ്പെടെ നിരവധി സിനിമകളിൽ പുരി ജഗന്നാഥിന് വേണ്ടി സെൻസേഷണൽ സംഗീതം നൽകിയ മണി ശർമ്മയാണ് 'ഡബിൾ ഐസ്‌മാർട്ട്'നും സംഗീതം നൽകുന്നത്. സിഇഒ: വിഷ്ണു റെഡ്ഡി, ഛായാഗ്രഹണം: സാം കെ നായിഡു, ​ജിയാനി ജിയാനെലി, ആക്ഷൻ: കേച്ച, റിയൽ സതീഷ്, പിആർഒ: ശബരി.

mumbai movie news puri jagannadh ram pothineni