പുഷ്പ 2 പുതിയ റിലീസ് ഡേറ്റ് പുറത്ത്

author-image
Anagha Rajeev
Updated On
New Update
s
Listen to this article
0.75x1x1.5x
00:00/ 00:00

അല്ലു അർജുൻ ചിത്രം പുഷ്പ2 ന്റെ റിലീസ് നീട്ടിയതായി അണിയറപ്രവർത്തകർ. മൈത്രി മൂവി മേക്കേഴ്സിന്റെ സോഷ്യൽമീഡിയ പേജിലൂടെയാണ് കാര്യം അറിയിച്ചത്. 2024 ഡിസംബർ ആറിനാണ് ചിത്രമെത്തുക. സിനിമയുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാവാത്തതിനെ തുടർന്നാണ് റിലീസ് നീട്ടിവെച്ചത്.

ഇന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. നേരത്തെ തന്നെ ചിത്രത്തിൻറെ നിർമ്മാതാക്കൾ ആഗസ്റ്റ് 15, 2024 ന് ചിത്രം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് തീയതി മാറ്റിയിരിക്കുകയാണ് അണിയറക്കാർ. ഡിസംബറിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഡിസംബർ 6 ആയിരിക്കും പുഷ്പ 2വിൻറെ റിലീസ് തീയതി. 

പുഷ്പ: ദി റൈസ് 2021 ഡിസംബർ 17-നാണ് റിലീസ് ചെയ്‌തത്. ഈ ചിത്രം പാൻഡമിക് കാലഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറിയിരുന്നു. അടുത്തിടെ ആദ്യഭാഗത്തിൻറെ എഡിറ്റാറായ റൂബൻ ചിത്രത്തിൽ നിന്നും പിൻമാറിയിരുന്നു. തിരക്കേറിയ എഡിറ്ററായ റൂബൻ ചിത്രത്തിനായി ഷെഡ്യൂൾ ക്രമീകരിച്ചെങ്കിലും അവസാനഘട്ടത്തിൽ പിൻമാറുകയായിരുന്നു എന്നാണ് വിവരം. 'പുഷ്പ: ദി റൈസ്' വിജയത്തിൽ റൂബൻറെ എ‍ഡിറ്റിംഗ് നിർണായകമായതിനാൽ അദ്ദേഹത്തിൻറെ പിൻമാറൽ പുഷ്പ  ടീമിന് തിരിച്ചടിയായി എന്നാണ് വിവരം.

pushpa 2 Telugu movie news