പുഷ്പാ 2 വീണ്ടും നീളുന്നു: ആഗസ്റ്റിൽ റിലീസ് ഉണ്ടായിരിക്കില്ല.....!

സിനിമ പ്രേമികള്‍ ഈ വര്‍ഷം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ 2. ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തും എന്നാരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആദ്യം പുറത്തു വിട്ടത്.

author-image
Athul Sanil
New Update
pushpa
Listen to this article
0.75x1x1.5x
00:00/ 00:00

സിനിമ പ്രേമികള്‍ ഈ വര്‍ഷം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലുഅർജുൻനായകനായിഎത്തുന്ന പുഷ്പ 2. ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തുംഎന്നാരുന്നുചിത്രത്തിന്റെഅണിയറ പ്രവർത്തകർ ആദ്യംപുറത്തുവിട്ടത്. ചിത്രത്തിന്‍റെ  പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ വിവിധ തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്‍റെ റിലീസ് നീണ്ടേക്കും എന്നാണ് പറയുന്നത്. 


ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജോലികള്‍ ജൂണ്‍ അവസാനത്തോടെ പൂര്‍ത്തികരിക്കാനാണ് പദ്ധതികള്‍ ഉണ്ടായിരുന്നത്.എന്നാൽഇപ്പോൾവരുന്നറിപോർട്ടുകൾ പ്രകാരം ജൂലൈ മാസത്തേക്ക് ഷൂട്ടിംഗ് നീളുമെന്നാണ് തെലുങ്ക് 360 റിപ്പോര്‍ട്ട് ചെയ്യുന്നത്. നിര്‍മ്മാതാക്കള്‍ അടക്കം വന്‍ സമ്മര്‍ദ്ദത്തിലാണെന്നും ചിത്രത്തിന്‍റെ ഹൈപ്പും ബജറ്റും ഉയര്‍ന്നതോടെ ഷൂട്ടിംഗ് നീണ്ടുവെന്നാണ് വിവരം. 

അടുത്തിടെപുഷ്പയുടെആദ്യഭാഗത്തിന്റെഎഡിറ്റർആയിരുന്നറൂബൻചിത്രത്തിൽനിന്നുംപിൻമാറിയിരുന്നു. ചിത്രത്തിനായി ഷെഡ്യൂള്‍ ക്രമീകരിച്ചെങ്കിലും അവസാനഘട്ടത്തില്‍ പിന്‍മാറുകയായിരുന്നു റൂബൻ. എന്നാൽസംവിധായകൻസുകുമാർ നവീൻ നൂലി എന്നവ്യക്തിയെഎഡിറ്റിംഗ്ഏൽപ്പിക്കുകയുംചെയ്തിട്ടുണ്ട്. അതേസമയം ചിത്രത്തില്‍ പ്രധാന വില്ലനായി എത്തുന്ന ഫഹദ് ഫാസിലിന്‍റെ ഡേറ്റ് താമസിച്ചതും ഷൂട്ടിംഗ് നീളാന്‍ കാരണമായി എന്നാണ് തെലുങ്ക് 360ന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.

മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന പുഷ്പ 2വില്‍ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പക്ഷെ റിലീസ് മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല. 

pushpa 2 alluarjun