ദുബൈയിൽ കറങ്ങി രജിനിയും യൂസഫലിയും

യൂസഫ് അലിയുമായി പുതിയ സംരംഭം തുടങ്ങാൻ രജിനിക്ക് താൽപര്യമുണ്ടെനനാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂസഫലിയെ കൂടാതെ ലുലു ഗ്രൂപ്പ് സി.ഒ.ഒ സൈഫീ രൂപവാലയെയും രജിനീകാന്ത് സന്ദർശിച്ചു. രജിനീകാന്തുമായുള്ള ചിത്രം സൈഫീ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

author-image
Anagha Rajeev
New Update
yre
Listen to this article
0.75x 1x 1.5x
00:00 / 00:00

തെന്നിന്ത്യൻ താരം രജിനികാന്തും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എം.എ യൂസഫലിയും ചേർന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം. തന്റെ പുതിയ സിനിമയായ 'വേട്ടയാന്റെ' ഷൂട്ടിങ്ങിന് ശേഷം യു.എ.ഇയിലേക്കെത്തിയതായിരുന്നു രജിനി. യു.എ.ഇയിലെ തന്റെ സന്ദർശന സമയത്ത് രജിനികാന്ത് എം.എ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പിന്നാലെ അബുദാബിയിൽ വച്ച് രജിനീകാന്ത്  യൂസഫലിക്കൊപ്പം സഞ്ചരിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. യൂസഫലി രജിനീകാന്തുമായ് സഹകരിച്ചുള്ള വിവിധ കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും ഇരുവരും ചർച്ച ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പുകൾ പുറത്ത് വന്നിട്ടില്ല.

നേരത്തെ യൂസഫ് അലി ചെന്നൈയിലെത്തിയപ്പോൾ രജിനീകാന്തിന്റെ വസതി സന്ദർശിച്ചിരുന്നു. ഇപ്പോൾ ദുബൈയിലെത്തിയപ്പോളുള്ള ഇരുവരുടെയും കൂടിക്കാഴ്ചയും പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. യൂസഫ് അലിയുമായി പുതിയ സംരംഭം തുടങ്ങാൻ രജിനിക്ക് താൽപര്യമുണ്ടെനനാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

യൂസഫലിയെ കൂടാതെ ലുലു ഗ്രൂപ്പ് സി.ഒ.ഒ സൈഫീ രൂപവാലയെയും രജിനീകാന്ത് സന്ദർശിച്ചു. രജിനീകാന്തുമായുള്ള ചിത്രം സൈഫീ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

Rajanikanth