വേട്ടയ്യൻ ഷൂട്ടിങ്ങ് അവസാനിച്ചു;  രജനികാന്ത് ഹിമാലയത്തിലേക്ക്

സാധാരണയായ ആഗസ്റ്റ് മാസത്തോടെയാണ് ഹിമാലയ സന്ദർശനം നടൻ നടത്താറുള്ളത്. എന്നാൽ ഇത്തവണ കൂലിയുടെ ഷെഡ്യൂൾ ഉള്ളതിനാൽ യാത്ര മുടങ്ങാൻ സാധ്യത ഉണ്ട് അതിനാലാണ് രജനി നേരത്തെ പോകുന്നത് എന്നാണ് വിവരം.

author-image
Anagha Rajeev
New Update
gfrt
Listen to this article
0.75x 1x 1.5x
00:00 / 00:00

ജ്ഞാനവേൽ സംവിധാനത്തിൽ രജനികാന്തിനൊപ്പം ഒരുങ്ങുന്ന ചിത്രമാണ് വേട്ടയ്യൻ. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചത്. അടുത്തതായി ലോകേഷ് കനകരാജിനൊപ്പം രജനി കൂലി എന്ന ചിത്രത്തിലാണ് അഭിനയിക്കേണ്ടത്. അടുത്ത ചിത്രത്തിന്റെ സെറ്റിലേക്ക് പോകുന്നതിനു മുന്നേ രജനികാന്ത് ഹിമാലയത്തിലേക്ക് ധ്യാനത്തിനായി പോകുന്നതായി വിവരം.നേരത്തെ ജയിലർ റിലീസ് സമയത്ത് താരം ഹിമാലയത്തിലേക്ക് പോയിരുന്നു. വർഷത്തിൽ ഹിമാലയ യാത്ര രജനികാന്തിന് പതിവുള്ളതാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ജൂൺ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. സാധാരണയായ ആഗസ്റ്റ് മാസത്തോടെയാണ് ഹിമാലയ സന്ദർശനം നടൻ നടത്താറുള്ളത്. എന്നാൽ ഇത്തവണ കൂലിയുടെ ഷെഡ്യൂൾ ഉള്ളതിനാൽ യാത്ര മുടങ്ങാൻ സാധ്യത ഉണ്ട് അതിനാലാണ് രജനി നേരത്തെ പോകുന്നത് എന്നാണ് വിവരം.

അതേ സമയം രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ കൂലിയിലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽസിയുവിന്റെ ഭാഗമല്ല. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വർണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്.

 

rajinikanth