രജനികാന്തിന്റെ വേട്ടൈയൻ ഒടിടി വിറ്റു പോയത് വൻ തുകയ്ക്ക്

ചിത്രത്തിന്‍റെ ഒടിടി അവകാശം വന്‍തുകയ്ക്ക് വിറ്റുവെന്നാണ് വിവരം. ആമസോണ്‍ പ്രൈം വീഡിയോസാണ് ചിത്രത്തിന്‍റെ ഒടിടി അവകാശം വാങ്ങിയിരിക്കുന്നത്.

author-image
Athul Sanil
New Update
vettaiyan
Listen to this article
0.75x1x1.5x
00:00/ 00:00

രജനികാന്ത് കേന്ദ്രകഥാപാത്രമായിറിലീസിനൊരുങ്ങുന്ന വരാനിരിക്കുന്ന ചിത്രമാണ് വേട്ടൈയൻ. ചിത്രത്തിന്റെ സംവിധാനം ടി ജെ ഝാനവേലാണ്. സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യത്തൊട്ടാകെ പേരുകേട്ട ശേഷമാണ് ടി ജെ ജ്ഞാവേല്‍ വേട്ടൈയൻ സിനിമയുമായി എത്തുന്നത്. എന്നാൽആരാധകരുംസിനിമപ്രേമികളുംഒരുപോലെ കാത്തിരിക്കുന്ന രജനികാന്തിന്റെ വേട്ടൈയൻ സിനിമയുടെ പുതിയ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിന്‍റെ ഒടിടി അവകാശം വന്‍തുകയ്ക്ക് വിറ്റുവെന്നാണ് വിവരം. ആമസോണ്‍ പ്രൈം വീഡിയോസാണ് ചിത്രത്തിന്‍റെ ഒടിടി അവകാശം വാങ്ങിയിരിക്കുന്നത്. സമീപകാലത്ത് ഇറങ്ങിയ രജനികാന്ത് ചിത്രങ്ങളില്‍ ഏറ്റവും കൂടിയ ഒടിടി തുകയ്ക്കാണ് ചിത്രം വിറ്റുപോയത് എന്നാണ് വിവരം. ടി ജെ ജ്ഞാവേല്‍  സംവിധാനം ചെയ്ത ആദ്യചിത്രമായ ജയ് ഭീം നേരിട്ട് ആമസോണ്‍ വഴി ഒടിടി റിലീസായാണ് എത്തിയത്. 

ലൈക്ക പ്രൊഡക്ഷന്‍ ഒരുക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, തെലുങ്ക് താരം റാണ എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്. ഫേക്ക് എന്‍ക്കൗണ്ടറുകളെക്കുറിച്ചുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇതുവരെ കണ്ടരീതിയിലുള്ള രജനി ചിത്രം ആയിരിക്കില്ല വേട്ടൈയൻ എന്നാണ് വിവരം. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്‍റെ സംഗീതം. ലാൽസലാംഎന്നചിത്രത്തിന്നേരിട്ടപരാജയംഇതിൽ തീർക്കുംഎന്നാണ്ആരാധകരുംകരുതുന്നത്.

rajinikanth vettaiyan