രാക്ഷസൻ നിർമ്മാതാവ് ദില്ലി ബാബു അന്തരിച്ചു

മരഗദ നനയം, ഇരവുക്ക് ആയിരം കണകൾ, രാത്സസൻ, ഓ മൈ കടവുളേ, ബാച്ചിലർ, മിറൽ, കൽവൻ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. മറ്റ് നിരവധി തമിഴ് പ്രൊജക്ടുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

author-image
Anagha Rajeev
New Update
dilli babu
Listen to this article
0.75x1x1.5x
00:00/ 00:00

തമിഴ് ചലച്ചിത്ര നിർമ്മാതാവ് ദില്ലി ബാബു അന്തരിച്ചു (50). സെപ്റ്റംബർ 9ന് പുലർച്ചെ ചെന്നൈയിൽ വച്ചായിരുന്നു മരണം. കുടുംബവുമായി അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഇന്ന് പുലർച്ചെ 12.30 ഓടെയാണ് അദ്ദേഹം മരിച്ചത്. ഡില്ലി ബാബുവിൻ്റെ പെട്ടെന്നുള്ള വിയോഗം തമിഴ് സിനിമാ വ്യവസായത്തെ ഞെട്ടിച്ചിരിക്കുകയാണ്. അസുഖത്തെ തുടർന്നാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

രാവിലെ 10.30ഓടെ ഡില്ലി ബാബുവിൻ്റെ ഭൗതിക ശരീരം ചെന്നൈയിലെ പെരുങ്ങലത്തൂരിലെ വീട്ടിലെത്തിച്ച് ആദരിക്കും. സംസ്കാരം വൈകുന്നേരം 4.30 ന് നടക്കും. 2015ൽ ഉറുമീൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നിർമ്മാതാവായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് മരഗദ നനയം, ഇരവുക്ക് ആയിരം കണകൾ, രാത്സസൻ, ഓ മൈ കടവുളേ, ബാച്ചിലർ, മിറൽ, കൽവൻ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. മറ്റ് നിരവധി തമിഴ് പ്രൊജക്ടുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Dilli Babu