/kalakaumudi/media/media_files/0wcnhfINpx74zCZq2ImS.jpg)
rakshit shetty social media post with charlie and babies viral
നായപ്രേമികൾ മാത്രമല്ല പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് രക്ഷിത് ഷെട്ടി നായകനായ '777 ചാർളി'. നായകൻ രക്ഷിത് ഷെട്ടിയായിരുന്നെങ്കിലും പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം പിടിച്ചത് സിനിമയിലെ ശ്വാനതാരമായ ചാർളി എന്ന ലാബ്രഡോർ നായയ്ക്കാണ്.
ചിത്രത്തിന് പിന്നാലെ ചാർളിയ്ക്കും ഏറെ ആരാധകരുണ്ട്. ഇപ്പോഴിതാ ചാർളിയുടെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് രക്ഷിത് ഷെട്ടി. ചാർളി അമ്മയായ സന്തോഷ വാർത്തയാണ് നടൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ആറ് നായകുട്ടികൾക്ക് ജന്മം നൽകിയ ചാർളിയുടെ ചിത്രവും അവയെ കയ്യിൽ താലോലിക്കുന്ന തന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
777 ചാർളി എന്ന സിനിമയുടെ കഥ പൂർണതയിൽ എത്തിയത് ദാ ഇപ്പോഴാണ് എന്നാണ് രക്ഷിത് ഷെട്ടി പറയുന്നത്. സിനിമയിലും ചാർളി ഗർഭിണിയാകുന്നതിനെ കുറിച്ചും ചിത്രീകരിച്ചിരുന്നു. നിലവിൽ ബി സി പ്രമോദാണ് ചാർളിയുടെ കെയർ ടേക്കർ. ചാർളിയെയും കുട്ടികളെയും കാണാൻ വാർത്തയറിഞ്ഞ് രക്ഷിത് ഓടിയെത്തുകയായിരുന്നു.ഞങ്ങളുടെ കുടുംബത്തിലേക്കുള്ള ഏറ്റവും പുതിയ അംഗങ്ങളെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നതിൽ ഞാൻ അത്രത്തോളം സന്തോഷവാനാണ്. ചാർളി ഇപ്പോൾ 6 ഓമനത്തമുള്ള നായ്ക്കുട്ടികളുടെ അഭിമാനിയായ അമ്മയാണ്, രക്ഷിത് കുറിച്ചു.
സിനിമയുടെ ചിത്രീകരണ നാളുകളിൽ ചാർളിയുമായി അത്രത്തോളം ആത്മബന്ധമുണ്ടായിയെന്ന് രക്ഷിത് ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 20 കോടി ബജറ്റിലൊരുക്കിയ ചിത്രം 100 കോടിയാണ് ബോക്സ് ഓഫീസിൽ വാരിയത്. കിരൺ രാജിന്റെ ആദ്യ സംവിധാന സംരംഭമാണ് 777 ചാർളി. ചിത്രം മലയാളത്തിലടക്കം ഹിറ്റടിച്ചിരുന്നു, മാത്രമല്ല മികച്ച കന്നഡ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും 777 ചാർളി നേടിയിരുന്നു.