രാമചന്ദ്ര ബോസ് ആൻഡ് കോ ഉടൻ ഒ ടി ടി യിൽ

"ഒരു ഒ ടി ടി പ്ലാറ്റ്ഫോമിനും വിൽക്കാൻ കഴിയാത്തതുകൊണ്ടാണ് ചിത്രം ഒ ടി ടി റിലീസ് ആകാത്തത്"

author-image
Athul Sanil
New Update
boss and co
Listen to this article
0.75x 1x 1.5x
00:00 / 00:00

നിവിൻ പോളിയെ നായകനാക്കി ഹനീഫ്ദേനിയുടെ സംവിധാനത്തിൽ വന്ന ചിത്രമാണ് രാമചന്ദ്ര ബോസ് & കോ. മാജിക് ഫിലിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണു ചിത്രം നിർമ്മിച്ചത്. 2023 ഓണം റിലീസ് ആയിട്ടാണ് ചിത്രം ഇറങ്ങിയത്. എന്നാൽ ചിത്രം റിലീസ് ആയി ഒൻപതു മാസം പിന്നിട്ടിട്ടും ചിത്രം ടി ടി യിൽ റിലീസ് ആയിരുന്നില്ല. എന്നാൽ അതിനെക്കുറിച്ചു സംസാരിക്കുകയാണ് നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ. ഒരു ടി ടി പ്ലാറ്റ്ഫോമിനും വിൽക്കാൻ കഴിയാത്തതുകൊണ്ടാണ് ചിത്രം ടി ടി റിലീസ് ആകാത്തത് എന്ന് ലിസ്റ്റിൻ ജിൻഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

ദു സൽമാന്റെ 'കിങ് ഓഫ് കൊത്തയ്ക്കും' ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ് പെപ്പയും പ്രധാന വേഷത്തിൽ എത്തിയ 'ആർ ഡി എക്സിനുമൊപ്പം' ഇറങ്ങിയ ചിത്രം പ്രതിക്ഷിച്ച വിജയം നേടാൻ ആയിരുന്നില്ല. സിനിമ ഇറങ്ങിയ സമയത്താണ് ജിയോ സിനിമ എന്നൊരു ടി ടി പ്ലാറ്റ്‌ഫോമ് വരുകയും നിവിൻ പോളി മുൻകൈ എടുത്തു അതിൽ റിലീസ് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്തെന്നും, ചിത്രം എത്രയും പെട്ടന്ന് തീയേറ്ററുകളിൽ എത്തുമെന്നും ലിസ്റ്റിൻ കൂട്ടിചേർത്തു.

 

സിനി പ്രതിക്ഷിച്ച രീതിയിൽ ബോസ്‌ഓഫീസിൽ വിജയിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ചിത്രത്തിന്റെ ടി ടി റിലീസിനായി ആരാധകരും കാത്തിരിക്കുകയാണ്. മലയാളി ഫ്രം ഇന്ത്യയാണ് ഒടുവിലായി വന്ന നിവിൻ പോളി ചിത്രം. ചിത്രത്തിന്റെയും ടി ടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

ott nivin pauly