'എന്നെ സംബന്ധിച്ച് ഇന്ത്യയിലെ മികച്ച നടൻ രൺബീർ കപൂറാണ്': തുറന്നുപറഞ്ഞ് ഫഹദ് ഫാസിൽ

തൻ്റെ ജീവിതം മലയാള സിനിമയിലാണ്. 'പുഷ്പ' തൻ്റെ ജീവിതം മാറ്റുമെന്ന് കരുതുന്നില്ലെന്നും ഫഹദ് പറഞ്ഞു .

author-image
Greeshma Rakesh
Updated On
New Update
fahad

ranbir kapoor is the best actor in india says fahadh faasil

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യൻ സിനിമയിൽ തന്നെക്കാൾ മികച്ച അഭിനേതാക്കളുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. താൻ പാൻ ഇന്ത്യൻ താരമല്ലെന്നും കേവലം ഒരു അഭിനേതാവ് മാത്രമാണെന്നും ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ ഫഹദ്  പറഞ്ഞു.

'ബോളിവുഡ് താരം വിക്കി കൗശൽ മികച്ച പെർഫോമറാണ്. അതുപോലെ ഞാൻ വിശ്വസിക്കുന്നത് ഇന്ത്യൻ സിനിമ ഉണ്ടാക്കിയെടുത്ത ഏറ്റവും മികച്ച നടനാണ് രാജ് കുമാർ റാവു ആണെന്നാണ്. കൂടാതെ എന്റെ അഭിപ്രായത്തിൽ ഇന്ത്യൻ സിനിമയിലെ മികച്ച നടൻ രൺബീർ കപൂറാണെന്നാണ്. ഒരിക്കലും ഇവരുടെയൊന്നും മുകളിലല്ല ഞാൻ.

എന്റെ ട്രാൻസ്, കുമ്പളങ്ങി നൈറ്റ്സ് പോലുള്ള ചിത്രങ്ങൾ കേരളത്തിന് പുറത്തുള്ള പ്രേക്ഷകർ ഏറ്റെടുക്കാൻ കാരണം അഭിനേതാക്കളുടെ പെർഫോമൻസിനെക്കാൾ സിനിമ എന്ന കലയോടുള്ള വിശ്വാസമാണ്. താൻ ഒരു പാൻ ഇന്ത്യൻ താരമോ ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളോ അല്ല. ബോളിവുഡിലെ പലരും അങ്ങനെ പറയുന്നത് കേൾക്കാറുണ്ട്. പാൻ ഇന്ത്യൻ താരമാകാനായി ഞാൻ ഒന്നു ചെയ്തിട്ടില്ല. എന്നെക്കാൾ മികച്ച നടന്മാർ ബോളിവുഡിലുണ്ട്. അവരെപ്പറ്റി അധികമൊന്നും പറയുന്നത് കേട്ടിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതെസമയം പുഷ്പ'യ്ക്ക് ശേഷം ആളുകൾ തന്നിൽ നിന്ന് മാജിക് പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാൽ ഇത് സുകുമാറിനോടുള്ള ശുദ്ധമായ സഹകരണവും സ്നേഹവും മാത്രമാണെന്ന് ഉറപ്പുണ്ടെന്നും ഫഹദ് പറഞ്ഞു. തൻ്റെ ജീവിതം മലയാള സിനിമയിലാണ്. 'പുഷ്പ' തൻ്റെ ജീവിതം മാറ്റുമെന്ന് കരുതുന്നില്ല. പാൻ-ഇന്ത്യയുമായി ഒരു ബന്ധവുമില്ലാത്ത ഒരു നടനാണ് താൻ. മോളിവുഡിൽ താൻ ചെയ്യുന്ന സിനിമകൾ മറ്റെവിടെയും ചെയ്യാൻ കഴിയില്ല. ഇത് പുഷ്പയുടെ സംവിധായകനായ സുകുമാറിനോടും പറഞ്ഞിട്ടുണ്ടെന്നും  ഫഹദ് പറഞ്ഞു.

തൻ്റെ സിനിമകൾ കണ്ടതിന് ശേഷം കരൺ ജോഹർ വിളിച്ച് സീനുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുമെന്നും ഫഹദ് പറഞ്ഞു. വിക്കി കൗശലും രാജ്കുമാർ റാവുവും സംസാരിച്ചിട്ടുണ്ട്. അതിനാൽ ഈ ബന്ധം പാൻ-ഇന്ത്യയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു, അത് താൻ ശരിക്കും ആസ്വദിക്കുന്നു എന്നാണ് ഫഹദ് പറയുന്നത്.

 

Fahadh Faasil bollywood Latest Movie News Ranbir Kapoor