ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായി 'രാമായണം'; മറികടന്നത് രജനികാന്തിൻ്റെയും പ്രഭാസിൻ്റെയും ചിത്രങ്ങളെ...!

100 മില്യൺ യുഎസ് ഡോളറാണ് ചിത്രത്തിന്റെ ബജറ്റ്. അതായത്  ഏകദേശം 835 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ ബഡ്ജറ്റ്.ഒരു ദൃശ്യ വിരുന്ന് ഒരുക്കുകയെന്നതാണ് ലക്ഷ്യം എന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

author-image
Greeshma Rakesh
Updated On
New Update
RAMAYANA

ranbir kapoors ramayana be indias costliest film with a budget of over rs 800 cr

Listen to this article
0.75x 1x 1.5x
00:00 / 00:00

 

റിലീസിന് മുന്നേ ചിത്രം പുതിയൊരു റെക്കോർഡ് കൂടി സൃഷ്ടിക്കുകയാണ് നിതേഷ് തിവാരിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം  'രാമായണം' .രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന രാമായണക്കഥ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയുമാണ് അഭിനയിക്കുന്നത്. 

ഇപ്പോഴിതാ ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണം എന്ന പുതിയ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 100 മില്യൺ യുഎസ് ഡോളറാണ് ചിത്രത്തിന്റെ ബജറ്റ്. അതായത്  ഏകദേശം 835 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ ബഡ്ജറ്റ്.ഒരു ദൃശ്യ വിരുന്ന് ഒരുക്കുകയെന്നതാണ് ലക്ഷ്യം എന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.



2022 ൽ രൺബീർ കപൂർ ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ 'ബ്രഹ്മാസ്ത്ര' എന്ന ചിത്രമായിരുന്നു ബോളിവുഡിൽ ഏറ്റവും കൂടുതൽ ബജറ്റിൽ ഒരുങ്ങിയ ചിത്രം.500 കോടിക്ക് മുകളിലായിരുന്നു ചിത്രത്തിന്റ ബജറ്റ്.ഈ റെക്കോർഡാണ് രൺബീർ തന്നെ നായകനായ രാമായണം മറികടക്കാനൊരുങ്ങുന്നത്.പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്ന ' കൽക്കി 2898 എഡി ', 'ആദിപുരുഷ്', 'ആർആർആർ 'എന്നിവ മാത്രമാണ് 500 കോടി രൂപ പിന്നിട്ട ബജറ്റുള്ള മറ്റു ചിത്രങ്ങൾ.

600 ദിവസത്തെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളാകും ചിത്രത്തിന് വേണ്ടി വരുക.കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. സീതാപഹരണത്തെ ആസ്പദമാക്കി രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രമൊരുക്കുന്നത്. രണ്ടാം ഭാഗം പൂർണമായും രാവണനെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. 2026ൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

 

 

 

ramayana movie bollywood Latest Movie News Sai Pallavi Ranbir Kapoor