റീറിലീസിങ്ങിനൊരുങ്ങി രഞ്ജിത്തിൻറെ പാലേരി മാണിക്യം

2009ലാണ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാകത്തിന്റെ കഥ തീയറ്ററിലെത്തുന്നത്. ടി.പി.രാജീവന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഇത്.

author-image
Anagha Rajeev
New Update
palerimanikyam
Listen to this article
0.75x 1x 1.5x
00:00 / 00:00

രഞ്ജിത് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ പാലേരി മാണിക്യം സിനിമ വീണ്ടും തീയറ്ററിലെത്തുന്നു.  ചിത്രത്തിൻറെ പോസ്റ്റർ പുറത്തിറങ്ങി. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ രഞ്ജിത് മോശമായി പെരുമാറി എന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ വിവാദം കത്തുമ്പോഴാണ് സിനിമ വീണ്ടും തീയറ്ററിലെത്തുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്. സിനിമയുടെ ട്രെയിലർ ഇന്ന് രാത്രി ഏഴ് മണിക്ക് പുറത്തുവിടും. 

2009ലാണ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാകത്തിന്റെ കഥ തീയറ്ററിലെത്തുന്നത്. ടി.പി.രാജീവന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഇത്. മമ്മൂട്ടി, ശ്വേത മേനോൻ, മൈഥിലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിവിമ 2009ലെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാരിന്റെ അവാർഡും നേടി. എന്നാണ് പാലേരി മാണിക്യത്തിന്റെ റീ റിലീസ് തിയതി എന്ന് പ്രഖ്യാപിച്ചിട്ടില്ല. 

Director Renjith