രഞ്ജിത്ത് സജീവ്, ജോണി ആന്റണി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

'' ഉപചാരപൂർവ്വം ഗുണ്ട ജയൻ "എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.രഞ്ജിത്ത് സജീവ്,ജോണി ആന്റണി,ഇന്ദ്രൻസ്, ഡോക്ടർ റോണി,മനോജ് കെ യു, മുഹ്സിൻ,സംഗീത, മഞ്ജു പിള്ള, സാരംഗി ശ്യാം,മീര വാസുദേവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

author-image
Greeshma Rakesh
New Update
latest movie

Ranjith Sajeev and Johny Antony film shotting completed

Listen to this article
0.75x 1x 1.5x
00:00 / 00:00

'' ഉപചാരപൂർവ്വം ഗുണ്ട ജയൻ "എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.രഞ്ജിത്ത് സജീവ്,ജോണി ആന്റണി,ഇന്ദ്രൻസ്, ഡോക്ടർ റോണി,മനോജ് കെ യു, മുഹ്സിൻ,സംഗീത, മഞ്ജു പിള്ള, സാരംഗി ശ്യാം,മീര വാസുദേവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഫ്രാഗ്രന്റ്‌  നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ നിർവഹിക്കുന്നു.

മൈക്ക്,ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക്  ശേഷം  രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.ശബരീഷ് വർമ്മ എഴുതിയ വരികൾക്ക്  രാജേഷ് മുരുകേശൻ (നേരം,പ്രേമം ഫെയിം)സംഗീതം പകരുന്നു.എഡിറ്റർ-അരുൺ വൈഗ,ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,കല-സുനിൽ കുമരൻ,മേക്കപ്പ്-ഹസ്സൻ വണ്ടൂർ,വസ്ത്രാലങ്കാരം-മെൽവി ജെ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ,സ്റ്റിൽസ്-
ബിജിത്ത് ധർമ്മടം, പരസ്യക്കല-ഓൾഡ്മോങ്ക്സ്.ഈരാറ്റുപേട്ട,വട്ടവട, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.പി ആർ ഒ-എ എസ് ദിനേശ്.

ranjith sajeev movie news Johny Antony