ദീപികയുമായി വേർപിരിഞ്ഞോ? ഇൻസ്റ്റാഗ്രാമിൽ നിന്ന് വിവാഹ ചിത്രങ്ങൾ നീക്കം ചെയ്ത് രൺവീർ സിംഗ്

വിവാഹിതരായ ശേഷവും കരിയറിന് വലിയ പ്രാധാന്യം നൽകുന്നവരാണ് ഇരുവരും.മാത്രമല്ല ജീവിതത്തിൽ മറ്റൊരു ഘട്ടത്തിലേക്ക് കട‌ക്കാനുള്ള തയ്യാറെടുപ്പിലാണ് ദീപികയും രൺവീറും.

author-image
Greeshma Rakesh
New Update
RANVEER SINGH

ranveer singh deletes his wedding pics with deepika padukone

Listen to this article
0.75x 1x 1.5x
00:00 / 00:00

ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് രൺവീർ സിം​ഗും ദീപിക പദുകോണും.ഓൺസ്ക്രീനിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒന്നായതോടെ ആരാധകരും ഏറെ സന്തോഷിച്ചിരുന്നു.2012-ൽ രാം ലീല എന്ന സിനിമയിലാണ് ദീപികയും രൺവീറും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. സിനിമ വൻ ഹിറ്റായി. ഈ ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് ഇരുവരും അടുക്കുന്നത്. തുടക്കത്തിൽ താൻ ഈ ബന്ധം കാര്യമാക്കിയിരുന്നില്ലെന്ന്  ദീപിക തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ പതിയെ രൺവീറും ദീപികയും പ്രണയത്തിലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

 2018 ലായിരുന്നു ഇരുവരുടേയും ആഢംബര വിവാഹം. രാം ലീല, ബാജിരാവോ മസ്താനി, പത്മാവത്, 83 എന്നിവയാണ് ദീപികയും രൺവീർ സിം​ഗും ഒരുമിച്ച് അഭിനയിച്ച  സിനിമകൾ. വിവാഹിതരായ ശേഷവും കരിയറിന് വലിയ പ്രാധാന്യം നൽകുന്നവരാണ് ഇരുവരും.മാത്രമല്ല ജീവിതത്തിൽ മറ്റൊരു ഘട്ടത്തിലേക്ക് കട‌ക്കാനുള്ള തയ്യാറെടുപ്പിലാണ് ദീപികയും രൺവീറും.

സെപ്റ്റംബറിൽ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരകുടുംബം.എന്നാൽ ഇപ്പോഴിതാ രൺവീർ സിങ്ങിൻ്റെ സമീപകാല സോഷ്യൽ മീഡിയ ക്ലീനപ്പ് ആരാധകരെ ആശങ്കയിലാക്കിയിലാക്കിയിരിക്കുകയാണ്.കാരണം രൺവീർ തന്റെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.

ഇതോടെ ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്നും വേർപിരിയുകയാണോ എന്നുമാണ് ആരാധകരുടെ ആശങ്ക.അതേസമയം ദീപികയ്ക്കൊപ്പമുള്ള മറ്റ് ചിത്രങ്ങൾ അക്കൗണ്ടിലുണ്ട്. ഒരുപക്ഷെ മറ്റെന്തെങ്കിലും കാരണത്താൽ ഫോട്ടോകൾ നീക്കിയതാവാം എന്നും ആരാധകർ പറയുന്നുണ്ട്.

ദീപികയും രൺവീറും വേർപിരിയുന്നെന്ന് നേരത്തെയും അഭ്യൂഹങ്ങൾ ​ വന്നിട്ടുണ്ട്. എന്നാലിത് സത്യമായിരുന്നില്ല. അതേസമയം ദീപിക പദുകോണിന് നേരെ അടുത്തിടെ വലിയ തോതിൽ വിമർശനം വന്നു. രൺവീറുമായുള്ള ബന്ധത്തിൽ നടി ആത്മാർത്ഥത കാണിച്ചില്ലെന്നായിരുന്നു ആരോപണം. കോഫി വിത്ത് കരൺ എന്ന ഷോയിൽ വെച്ച് ദീപിക നട‌ത്തിയ ചില തുറന്ന് പറച്ചിലുകളാണ് ഇതിന് കാരണമായത്.

 

deepika padukone ranveer singh Bollywood News