സൽമാൻ ഖാന്റെ പുതിയ ചിത്രം 'സിക്കിന്ദ'റിൽ നായികയായി തെന്നിന്ത്യൻ താരസുന്ദരി രശ്മിക മന്ദാന ..!

ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.നടിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് രശ്മിക സോഷ്യൽ മീഡിയയിൽ കുറിച്ചു.

author-image
Greeshma Rakesh
Updated On
New Update
reshmika

rashmika mandanna to star opposite salman khans movie sikandar

Listen to this article
0.75x 1x 1.5x
00:00 / 00:00

സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് എ. ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന സിക്കിന്ദർ.നാല് വർഷത്തിനു ശേഷം മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.പ്രഖ്യാപനം മുതൽ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

സിക്കിന്ദറിൽ സൽമാൻ ഖാന്റെ  നായികയായി എത്തുന്നത് തെന്നിന്ത്യൻ താരം രശ്മിക മന്ദാനയാണ്.ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.നടിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് രശ്മിക സോഷ്യൽ മീഡിയയിൽ കുറിച്ചു.

സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. 2025 ഈദ് റിലീസായിട്ടാണ് ചിത്രം എത്തുന്നത്. മുരുകദോസും സൽമാൻ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ആക്ഷൻ ചിത്രമായിരിക്കുമെന്നാണ് സൂചന.സാജിദ് നദിയാദ്‌വാലയാണ് ചിത്രം നിർമിക്കുന്നത്. കിക്ക്, ജുഡ്വാ, മുജ്സെ ഷാദി കരോഗി എന്നീ ചിത്രങ്ങൾക്ക് ശേഷം സാജിദും സൽമാൻ ഖാനും ഒന്നിക്കുന്ന ചിത്രമാണിത്.

 ടൈഗർ 3 ആണ് ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയത്. ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്.ബോളിവുഡിലും സജീവമാണ് രശ്മിക. അനിമൽ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അല്ലു അർജുൻ ചിത്രമായ പുഷ്പ 2 ആണ് രശ്മികയുടെതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ.

 

rashmika mandanna Latest Movie News salman khan AR Murugadoss sikandar