സിക്കന്ദറില്‍ സല്‍മാന്‍ഖാന്റെ നായിക രശ്മിക മന്ദാന; സംവിധാനം എ ആര്‍ മുരുകദോസ്

സിക്കന്ദറില്‍ സല്‍മാന്‍ഖാന്റെ നായികയായ എത്തുന്നത് രശ്മിക മന്ദാനയാണ്

author-image
Rajesh T L
Updated On
New Update
salmankhan

സല്‍മാന്‍ഖാൻ രശ്മിക മന്ദാന

Listen to this article
0.75x 1x 1.5x
00:00 / 00:00

എ. ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം സിക്കന്ദറില്‍ സല്‍മാന്‍ഖാന്റെ നായികയായ എത്തുന്നത് രശ്മിക മന്ദാനയാണ്.  ചിത്രത്തില്‍  അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് നടിയും അറിയിച്ചു.

2025 ഈദിനോട് അനുബന്ധിച്ചാണ് സല്‍മാന്‍ ചിത്രം സിക്കന്ദര്‍ തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ ആരംഭിച്ചു. സല്‍മാന്‍ ഖാനും മുരുകദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സിക്കന്ദര്‍. സാജിദ് നദിയാദ്വാലയാണ് നിര്‍മാണം. വെറുമൊരു ആക്ഷന്‍ ചിത്രമെന്നതിലുപരി ഒരു വൈകാരിക കഥ കൂടി സിക്കന്ദര്‍ പറയുന്നുണ്ട്.

കിക്ക്, ജുഡ്വാ, മുജ്‌സെ ഷാദി കരോഗി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാജിദും സല്‍മാന്‍ ഖാനും ഒന്നിക്കുന്ന ചിത്രമാണിത്. ഒന്നിലധികം സിനിമകള്‍ക്കായി ഇരുവരും ചര്‍ച്ചകള്‍ നടത്തിയിരുന്നു. സല്‍മാന്‍ ഖാന്റെ വജ്രജൂബിലി റിലീസായിരിക്കും 2025 ല്‍ പുറത്തിറങ്ങുന്ന ഈ ചിത്രം. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ഇതിനകം ആരംഭിച്ചു. സിക്കന്ദറിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് പ്രീതമാണ്.

അനിമല്‍, പുഷ്പ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രശ്മികയുടെ അടുത്ത ചിത്രമാണ് സിക്കന്ദര്‍. ചിത്രത്തില്‍നുമുണ്ടെന്നറിയിച്ചുള്ള രശ്മികയുടെ  പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്. 28 വയസുകാരിയായ രശ്മിക 58 വയസുകാരനായ സല്‍മാനും ഇരുവരുടെയു പ്രായത്തെ ചൂണ്ടികാട്ടിയാണ്ചര്‍ച്ചകള്‍ നടക്കുന്നത്.

reshmika mandana sakkadhar salmankhan