/kalakaumudi/media/media_files/KQPNYilKg5hE7uh2JkGn.jpg)
കോസ്റ്റ്യൂം ഡിസൈനർ ലിജിയുടെ വെളിപ്പെടുത്തലോടെ വിവാദത്തിൽപെട്ടസംവിധായകനാണ്രതീഷ്ബാലകൃഷ്ണപൊതുവാൾ. എന്നാൽഇപ്പോൾ അദ്ദേഹംതന്റെസെറ്റിലെപെരുമാറ്റരീതിയെക്കുറിച്ച്സംസാരിക്കുന്നവീഡിയോവൈറലായിരിക്കുകയാണ്. അദ്ദേഹംഒരുമാധ്യമത്തിന്നൽകിയഅഭിമുഖത്തിൽആണ്ഇതുമായിബദ്ധപ്പെട്ടകാര്യംവെളുപ്പിടുത്തിയത്.
‘‘സിനിമയുടെ സെറ്റിലേക്ക് നൂറ്റമ്പത് ആളുകൾ വരുന്നത് അത്രതന്നെ സിനിമ ചെയ്യാനാണെന്നു തോന്നും. അൻപതോളം നടീനടന്മാരും, മറ്റു ടെക്‌നീഷ്യൻസും മൊബൈൽ ഫോണിൽ റീലെല്ലാം കണ്ട് ചിരിച്ചുകൊണ്ടാണ് സെറ്റിലേക്ക് വരുന്നത്. ചിലർ വീട്ടിൽ മക്കളുടെ വിദ്യാഭ്യാസകാര്യങ്ങളൊക്കെ ഓർത്താകും ജോലി ചെയ്യുന്നത്. അവരെയൊക്കെ ഒരു സിനിമയിലേക്ക് കൊണ്ടുവരാൻ എളുപ്പമല്ല. ഞാൻ പറഞ്ഞു കൊടുക്കുന്നതിൽ നിന്നും അവർ മാറിപ്പോകാതെയിരിക്കാൻ തെറി പറയുക എന്നതാണ് മാർഗം. രാവിലെ മുതൽ വൈകിട്ട് വരെ തെറി പറഞ്ഞുകൊണ്ടേയിരിക്കണം. അതാണ് പ്രധാന ജോലി. ശ്രദ്ധ വളരെ കുറഞ്ഞ തലമുറയിൽപ്പെട്ട ആളുകളുമായാണ് ഞാൻ ജോലി ചെയ്യുന്നത്. ഒരു കാര്യം പറഞ്ഞുകൊടുത്ത് കഴിഞ്ഞ്, ഒന്ന് മൂത്രമൊഴിച്ചു തിരിച്ചു വരുമ്പോഴേക്ക് എന്തായിരുന്നു സാറേ പറഞ്ഞത് എന്നാണ് അവർ ചോദിക്കുന്നത്. പരിഹാരമായി നമുക്ക് ചെയ്യാവുന്നത് അവരെ വാഷ്‌റൂമിലേക്ക് വിടാതെയിരിക്കുക എന്നതാണ്’എന്ന് രതീഷ് പറയുന്നു.
എന്നാൽകഴിഞ്ഞദിവസമാണ് കോസ്റ്റ്യൂം ഡിസൈനർ ലിജിയുടെ വെളിപ്പെടുത്തൽരതീഷിനെതിരെഉണ്ടായത്. അതുനുപുറമെഅദ്ദേഹവുംഅഭിമുഖത്തിൽഇപ്രകാരംസംസാരിച്ചത്വലിയതോതിൽഇപ്പോൾചർച്ചാവിഷയമായിരിക്കുകയാണ്.