/kalakaumudi/media/media_files/yTmUU76ckoJbPnxKwG4v.jpg)
sai pallavis character look poster from sivakarthikeyan movie amaran is out
തമിഴ് സിനിമ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശിവകാർത്തികേയൻ ചിത്രമാണ് അമരൻ.രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം അശോകചക്ര നേടിയ കശ്മീരിൽ വീരമൃത്യുവരിച്ച മേജർ മുകുന്ദ് വരദരാജൻറെ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.അമരനിലെ നടിയുടെ കാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ ശിവകാർത്തികേയന്റെ നായികയായി എത്തുന്നത് തെന്നിന്ത്യയുടെ പ്രിയതാരം സായ് പല്ലവിയാണ്.സായി പല്ലവിയുടെ ജന്മദിനത്തിലാണ് അണിയറ പ്രവർത്തകർ പോസ്റ്റ്‍ പുറത്തുവിട്ടത്.
കമൽ ഹാസനും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് അമരൻ നിർമ്മിക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് അമരൻ. രാജ്കുമാർ പെരിയസാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായിരിക്കും അമരൻ പ്രദർശനത്തിനെത്തുന്നത്
ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. കശ്മീരിലടക്കം സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.