ഒരിക്കൽകൂടി പ്രേക്ഷകരെ ഞെട്ടിക്കാൻ അച്ഛനും മകളും; ​​’ഗു’ ടീസർ പുറത്ത്

ഒരു ഫാന്റസി ഹൊറർ ചിത്രമാണ് ‘ഗു’. മുത്തശ്ശനും മുത്തശ്ശിയ്‌ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന മിന്ന എന്ന പെൺകുട്ടിയായിട്ടാണ് ദേവനന്ദ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.

author-image
Greeshma Rakesh
Updated On
New Update
gu

gu movie teaser out

Listen to this article
0.75x 1x 1.5x
00:00 / 00:00

മാളികപ്പുറം എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ബാലതാരമാണ് ​ദേവനന്ദ.നടൻ സൈജു കുറുപ്പിന്റെ മകളായാണ് ദേവനന്ദ ചിത്രത്തിലെത്തിയത്.ഇപ്പോഴിതാ ദേവനന്ദയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്. ​ഗു ആണ് താരത്തിന്റെ പുതിയ ചിത്രം.

ഇതിലും സൈജു കുറുപ്പ് തന്നെയാണ് ദേവനന്ദയുടെ അച്ഛനായെത്തുന്നത്.ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ പിന്നീട് വന്ന ഓരോ അപ്ഡേറ്റുകളും പ്രേക്ഷകരുടെ ആകാംക്ഷ കൂട്ടുന്നതായിരുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. സുരേഷ്​ ഗോപിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.

ഒരേ സമയം ഞെട്ടിക്കുന്നതും ആശങ്ക ഉളവാക്കുന്നതുമായ രം​ഗങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറിലുള്ളത്.ഭയപ്പെടുത്തുന്ന നിരവധി സീനുകൾ കോർത്തിണക്കിയുള്ളതാണ് വീഡിയോ. വ്യത്യസ്തമായ കഥയാണ് ചിത്രത്തിന്റേതെന്നാണ് ​ ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ഈ മാസം 17-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഒരു ഫാന്റസി ഹൊറർ ചിത്രമാണ് ‘ഗു’. മുത്തശ്ശനും മുത്തശ്ശിയ്‌ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന മിന്ന എന്ന പെൺകുട്ടിയായിട്ടാണ് ദേവനന്ദ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഉൾഗ്രാമത്തിൽ മിന്നയ്‌ക്കും മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന ഭീതിപ്പെടുത്തുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Gu movie trailer Latest Movie News Malayalam Movie News