കപ് കപി ചിത്രത്തിന്റെ റീലിസ് കാത്ത് നിന്നില്ല; നൊമ്പരമായി സംഗീത് ശിവന്‍

സംവിധായകനും ഛായഗ്രഹകനുമായ സംഗീത് ശിവന്റെ വിയോഗത്തിലെ നടുക്കത്തിലാണ് സിനിമാ ലോകം. രോമാഞ്ചം എന്ന മലയാള സിനിമയുടെ ഹിന്ദി റീമേക്കായ കപ്കപി റിലീസിനൊരുങ്ങവെയാണ് സംഗീത് ശിവന്റെ മടക്കം.

author-image
Athira Kalarikkal
New Update
Kapkapii

Sangeeth Sivan

Listen to this article
0.75x 1x 1.5x
00:00 / 00:00

 

സംവിധായകനും ഛായഗ്രഹകനുമായ സംഗീത് ശിവന്റെ വിയോഗത്തിലെ നടുക്കത്തിലാണ് സിനിമാ ലോകം. രോമാഞ്ചം എന്ന മലയാള സിനിമയുടെ ഹിന്ദി റീമേക്കായ കപ്കപി റിലീസിനൊരുങ്ങവെയാണ് സംഗീത് ശിവന്റെ മടക്കം. കഴിഞ്ഞയാഴ്ച പുതിയ സിനിമാ വിശേഷങ്ങള്‍ സമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'രോമാഞ്ചം' സിനിമയുടെ ഹിന്ദി റീമേക്കാണ് 'കപ്കപി'.

ജൂണിലാണ് ചിത്രം റിലീസിനെത്തുക. ബ്രാവോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജയേഷ് പട്ടേല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തല്‍പാഡെ, തുഷാര്‍ കപൂര്‍, സിദ്ധി ഇദ്‌നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീര്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

സൗബിന്‍ ഷാഹിര്‍ അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിത്തു മാധവനൊരുക്കി ഹൊറര്‍ കോമഡി ചിത്രമാണ് 'രോമാഞ്ചം'. 2023ലെ മലയാളത്തിലെ ബ്ലോക്ബസ്റ്റര്‍ ഹിറ്റുകളിലൊന്നായിരുന്നു ഈ സിനിമ. തമിഴിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

 

death New movie SANGEETH SIVAN Kapkapii