അക്ഷയ് കുമാറിന്റെ വെൽക്കം ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമാണ് വെൽക്കം ടു ദി ജംഗിൾ. അക്ഷയ് കുമാറിന് പുറമെ സഞ്ജയ് ദത്ത്, അർഷാദ് വാർസി തുടങ്ങിയാവരാണ് ചിത്രത്തിലെന്ന് മുമ്പ് പ്രഖ്യാപനം നടന്നിരുന്നു. എന്നാൽ ഇപ്പോൾ സഞ്ജയ് ദത്ത് സിനിമയിൽ നിന്ന് പിന്മാറിയതായുള്ള വാർത്തകളാണ് വരുന്നത്.
ആരോഗ്യകാരണങ്ങളാലാണ് സിനിമയിൽ നിന്നും നടൻ പിന്മാറിയതെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രീകരണം തുടങ്ങി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് നടൻ സിനിമയിൽ നിന്ന് പിന്മാറിയത്.
സഞ്ജയ് ദത്തിന്റെ കഥാപാത്രത്തെ സുനിൽ ഷെട്ടിയായിരിക്കും അവതരിപ്പിക്കുക. ഈ വേഷത്തിലേക്ക് നടൻ ജാക്കി ഷറോഫും എത്തുമെന്നും ചില മാധ്യമങ്ങൾ പറയുന്നുണ്ട്.
അഹമ്മദ് ഖാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെൽക്കം ടു ദി ജംഗിൾ. ചിത്രം ഈ വർഷം ക്രിസ്മസിന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതയിടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
