നരേന്ദ്ര മോദിയാകാൻ സത്യരാജ്; പ്രധാനമന്ത്രിക്ക് വീണ്ടുമൊരു ബയോപിക്

തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി വേഷമിടുന്നത്. അനലിസ്റ്റ് രമേശ് ബാലയാണ് എക്സിലൂടെ വിവരമറിയിച്ചത്. ബോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയായിരിക്കും ചിത്രം നിർമിക്കുന്നത്. 

author-image
Anagha Rajeev
New Update
ASDFD
Listen to this article
0.75x1x1.5x
00:00/ 00:00

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി സിനിമ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി വേഷമിടുന്നത്. അനലിസ്റ്റ് രമേശ് ബാലയാണ് എക്സിലൂടെ വിവരമറിയിച്ചത്. ബോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയായിരിക്കും ചിത്രം നിർമിക്കുന്നത്. 

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി. ഔദ്യോ​ഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം. 2019-ൽ നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ബോളിവുഡ് ചിത്രം റിലീസായിരുന്നു. 'പിഎം നരേന്ദ്ര മോദി' എന്ന ടെെറ്റിലിലായിരുന്നു ചിത്രമെത്തിയത്.

 വിവേക് ഒബ്രോയിയാണ് ചിത്രത്തിൽ നായകനായെത്തിയത്. ഒമം​ഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. വിവേക് ഒബ്രോയിയും അനിരുദ്ധ ചൗളയും ചേർന്നാണ് തിരക്കഥയൊരുക്കിയത്.

prime minister narendra modi