/kalakaumudi/media/media_files/bcZyI03fdtzTlgJ84MzH.jpeg)
ഷാജി കൈലാസ് ആനി
മലയാളികളുടെ പ്രിയതാരദമ്പതികളാണ് സംവിധായകന്‍ ഷാജി കൈലാസും ഭാര്യയും നടിയുമായ ആനിയും. തന്റെ പ്രിയ പത്നി ആനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഷാജി കൈലാസ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആനിയാണെന്നും തനിക്ക് ദൈവം തന്ന സമ്മാനമാണ് ആനിയെന്നാണ് അദ്ദേഹം ആനിയെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് . എന്നും ഈ സ്‌നേഹവും പിന്തുണയും കൂടെയുണ്ടാവണമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു . താരങ്ങളും ആരാധകരുമടക്കം നിരവധി പേർ ആനിക്ക് പിറന്നാൾ ആശംസ അറിയിച്ചിട്ടുണ്ട്.