ഇടവേള ബാബുവിനൊപ്പമുള്ള പഴയ വീഡിയോയുടെ പേരിൽ തന്നെ മോശക്കാരിയായി ചിത്രീകരിക്കുന്നു: നടി ശാലിൻ സോയ

പേരില്ലാത്ത ഈ സൈബർ ഭീഷണിക്കാരാണ് പ്രതിസ്ഥാനത്തെന്നും , അവരെ വെറുക്കുന്നുവെന്നും സമൂമമാദ്ധ്യമത്തിൽ പങ്ക് വച്ച കുറിപ്പിൽ താരം പറയുന്നു.

author-image
Greeshma Rakesh
New Update
shalim-zoya-about-viral-ticktok-video-with-actor-edavela-babu

shalim zoya about viral ticktok video with actor edavela babu

Listen to this article
0.75x 1x 1.5x
00:00 / 00:00

പീഡനാരോപണ വിധേയനായ നടൻ ഇടവേള ബാബുവിനൊപ്പമുള്ള പഴയ വീഡിയോയുടെ പേരിൽ തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നുവെന്ന് നടി ശാലിൻ സോയ. പേരില്ലാത്ത ഈ സൈബർ ഭീഷണിക്കാരാണ് പ്രതിസ്ഥാനത്തെന്നും , അവരെ വെറുക്കുന്നുവെന്നും സമൂമമാദ്ധ്യമത്തിൽ പങ്ക് വച്ച കുറിപ്പിൽ താരം പറയുന്നു.

‘ഞാൻ എന്താണ് പറയേണ്ടത് ? വർഷങ്ങൾക്ക് മുമ്പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ എടുത്ത ടിക് ടോക്ക് വീഡിയോ ആയിരുന്നു അത്. ഈ ഗാനം അക്കാലത്ത് ട്രെൻഡിംഗായിരുന്നു, അദ്ദേഹത്തിന് അതേ പേരുള്ളതിനാൽ അദ്ദേഹവുമായി പാട്ട് ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നി. ഈ സമയത്ത് അത് വൈറലാക്കി എന്നെ അപമാനിക്കുന്നത് സൈബർ ദുരുപയോഗത്തിന്റെ മറ്റൊരു തലമാണ്. ഇക്കാര്യത്തിൽ വിശദീകരണവുമായി ഞാൻ വന്നാൽ ഇന്റർനെറ്റിൽ ട്രോളിംഗ് ഉണ്ടാകും. സൈബർ ലോകം ക്രൂരമാണ്. പേരില്ലാത്ത ഈ സൈബർ ഭീഷണിക്കാരാണ് പ്രതിസ്ഥാനത്തെന്നും അവരെ ഞാൻ വെറുക്കുന്നു ‘ എന്നും ശാലിൻ പറയുന്നു.

 

Edavela Babu salin zoya cinema scandel viral video