ട്രാഫിക് നിയമങ്ങൾ തെറ്റിച്ച് കാർ ഓടിച്ചതിന് അറസ്റ്റിലായ കാമുകന് പിന്തുണയുമായി നടി ശാലിൻ സോയ. യൂട്യൂബർ ടിടിഎഫ് വാസനാണ് ശാലിന്റെ കാമുകൻ. വാസൻ തന്നെയായിരുന്നു തങ്ങൾ പ്രണയത്തിലാണെന്ന വിവരം യൂട്യൂബിലൂടെ വ്യക്തമാക്കിയത്.
അശ്രദ്ധമായി കാർ ഓടിച്ചതും വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചതും ഉൾപ്പെടെയുള്ള കേസുകളിലാണ് വാസൻ അറസ്റ്റിലായിരിക്കുന്നത്. എന്നാൽ ഏത് പ്രതിസന്ധിയിലും തളരാതെ ഇരിക്കണമെന്നും താൻ എപ്പോഴും കൂടെ ഉണ്ടാകുമെന്നുമാണ് വാസന്റെ കൈ പിടിച്ചു ചിത്രം പങ്കുവച്ച് ശാലിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
”എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനെ, നീ ധൈര്യമായിരിക്കുക. ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ടാകും. എനിക്കറിയാവുന്നവരിൽ ഏറ്റവും നല്ല വ്യക്തി നീയാണ്. ഇപ്പോൾ സംഭവിക്കുന്നതിനൊന്നും നീ അർഹനല്ലെന്ന് എനിക്കറിയാം. പക്ഷേ എപ്പോഴും നീ പറയാറുള്ളത് പോലെ ഞാൻ നിന്നോട് പറയുന്നു ‘നടപ്പതെല്ലാം നന്മക്ക്, വിടു പാത്തുക്കലാം” എന്നാണ് ശാലിന്റെ കുറിപ്പ്.