വീഡിയോ മുഴുവൻ കാണാതെ വിവാദമാക്കിയത് ഖേദകരമാണ്:പ്രതികരണവുമായി ഷെയ്ന്‍ നിഗം

ഇത് ഷെയിൻ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്..’ ഷെയ്നിന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു. 

author-image
Vishnupriya
New Update
shein

ഉണ്ണിമുകുന്ദൻ- മഹിമ, ഷെയ്ന്‍ നിഗം

Listen to this article
0.75x 1x 1.5x
00:00 / 00:00

നടന്‍ ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയെക്കുറിച്ചുള്ള ഷെയ്നിന്റെ പരാമര്‍ശം വലിയ വിവാദമായതോടെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷെയ്ന്‍ നിഗം. എന്താണ് വിഡിയോ മുഴുവന്‍ കാണാതെ ആളുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ഷെയ്ന്‍ കുറിപ്പില്‍ പറയുന്നു. അതേസമയം അവസരം മുതലെടുത്ത് ചിലര്‍ക്ക് മതവിദ്വേഷം പരത്താന്‍ തന്റെ വാക്കുകള്‍ കാരണമായി എന്നതിനാലാണ് തന്റെ ഈ ഫെയ്സ്ബുക് പോസ്റ്റെന്നും താരം വ്യക്തമാക്കി.

‘കഴിഞ്ഞദിവസം നിങ്ങൾ കണ്ട വിഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽപെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണിചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.പിന്നെ അവസരം മുതലെടുത്തു മതവിദ്വേഷത്തിന് അവസരം കാത്തുനിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റകാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവയ്ക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും... തള്ളണം... ഇത് ഷെയിൻ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്..’ ഷെയ്നിന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു. 

കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിനു കാരണമായത്. ഉണ്ണിമുകുന്ദൻ- മഹിമ നമ്പ്യാർ കോമ്പോയെ പരിഹസിക്കും വിധത്തിലുളള പരാമര്‍ശമായിരുന്നു ഷെയ്നിന്റേത്. പ്രൊഡക്ഷൻ കമ്പനിയായ UMF-നെ അശ്ലീല ഭാഷയിൽ പ്രയോഗിച്ചതാണ് വിവാദമായത്. ഇതുകേട്ട് അവതാരകയും മഹിമ നമ്പ്യാരും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വിഡിയോയിലുണ്ടായിരുന്നു.

unnimukundhan shein nigam