shraddha kapoor rajkummar rao horror movie stree
മുംബൈ: ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും ഒന്നിച്ച 2018 ൽ പുറത്തിറങ്ങി ചിത്രമാണ് സ്ത്രീ.ബോളിവുഡിൽ അപ്രതീക്ഷിത ഹിറ്റ് സൃഷ്ടിച്ച ചിത്രമായിരുന്നു ഇത്.ഇപ്പോഴിതാ അമർ കൗശിക് സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രത്തിൻറെ രണ്ടാം ഭാഗത്തിൻറെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. മഡോക്ക് പ്രൊഡക്ഷൻറെ ഹൊറർ ചലച്ചിത്ര പരമ്പരയിലെ പുതിയ ചിത്രമാണ് സ്ത്രീ 2. സ്ത്രീക്ക് പുറമേ ഭീഡിയ (2022), മുഞ്ജ്യ (2024) എന്നീ ചിത്രങ്ങളും ഇറങ്ങിയിരുന്നു.ഈ ചിത്രങ്ങളുടെ അവസാനം സ്ത്രീ2 വിൻറെ സൂചന നൽകിയിരുന്നു.
രാജ്കുമാർ റാവുവും ശ്രദ്ധ കപൂറും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.തമന്ന ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലസ്റ്റ് സ്റ്റോറി 2വിന് ശേഷം തമന്നയുടെ ആദ്യ ഹിന്ദി ചിത്രമാണ് സ്ത്രീ 2. അരമനൈ 4 ആണ് തമന്നയുടെ അവസാനം റിലീസായ ചിത്രം.
രാജ്കുമാർ റാവുവിൻറെയും ശ്രദ്ധയുടെയും ഓൺ-സ്ക്രീൻ കെമിസ്ട്രി കാണിക്കുന്ന നിരവധി രംഗങ്ങൾ ഇപ്പോൾ ഇറങ്ങിയ ടീസറിലുണ്ട്. രാജ്കുമാർ റാവുവിൻറെ കഥാപാത്രമായ വിക്കി ഒരു ഇരുണ്ട ഇടവഴിയിൽ നിൽക്കുമ്പോൾ പേടിച്ചു വിറയ്ക്കുന്നിടത്താണ് ടീസർ അവസാനിക്കുന്നത്. അവൻ തിരിഞ്ഞു നോക്കുമ്പോൾ ഒരു പ്രേതത്താൽ ആക്രമിക്കപ്പെടുന്നത് അവസാനം കാണാം. പ്രേക്ഷകരെ മുൾ മുനയിൽ നിർത്തിയ ഒരു ക്ലൈമാക്സായിരുന്ന സ്ത്രീക്ക് ഉണ്ടായത്. അതിൻറെ തുടർച്ച ചിത്രം നൽകുമോ എന്നാണ് പ്രേഷകർ ഉറ്റുനോക്കുന്നത്.
സ്ത്രീ ഓഗസ്റ്റ് 15 ന് തിയേറ്ററുകളിൽ എത്തും. ദിനേശ് വിജൻ്റെ മഡോക്ക് ഫിലിംസാണ് അമർ കൗശിക് സംവിധാനം ചെയ്യുന്ന സ്ട്രീ 2 നിർമ്മിക്കുന്നത്. അക്ഷയ് കുമാറിൻറെ അടക്കം വലിയ ചിത്രങ്ങൾ റിലീസാകുന്ന ദിവസം തന്നെയാണ് സ്ത്രീ 2വും എത്തുന്നത്. അതിനാൽ ചിത്രത്തിൻറെ വിജയം എങ്ങനെയായിരിക്കും എന്ന് കാത്തിരുന്നു കാണാം.