സിദ്ധാർത്ഥ് ഭരതൻ  ഉണ്ണി ലാലു ചിത്രം 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സിനിമയുടെ കഥ നടക്കുന്നത് ഒരു പാലക്കാടൻ ഗ്രാമത്തിലാണ്. ഒരു വീട്ടിൽ പൂജ നടക്കുന്ന ദിവസം അവിടുത്തെ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുന്നു. ഇതേ ദിവസം തന്നെ ആ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

author-image
Greeshma Rakesh
Updated On
New Update
movie

parannu parannu chellan first look poster

Listen to this article
0.75x 1x 1.5x
00:00 / 00:00

സിദ്ധാർത്ഥ് ഭരതനും ഉണ്ണി ലാലുവും പ്രധാന  കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്  പറന്ന് പറന്ന് പറന്ന് ചെല്ലാൻ.ഇപ്പോഴിതാ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ചിത്രത്തിൽ അഭിനയിക്കുന്ന പ്രധാന താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയുള്ള  പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ജെ എം ഇൻഫോട്ടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ലുക്മാൻ നായക വേഷത്തിൽ എത്തി 2021 ൽ പുറത്തിറങ്ങിയ നോ മാൻസ് ലാൻഡ് എന്ന ചിത്രത്തിന്റെയും നിരവധി പരസ്യ ചിത്രങ്ങളുടെയും സംവിധായകനായ ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ് ആണ്. 

സിനിമയുടെ കഥ നടക്കുന്നത് ഒരു പാലക്കാടൻ ഗ്രാമത്തിലാണ്. ഒരു വീട്ടിൽ പൂജ നടക്കുന്ന ദിവസം അവിടുത്തെ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുന്നു. ഇതേ ദിവസം തന്നെ ആ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമയാണിത്.  വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.പാലക്കാടും കുന്നംകുളത്തുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഉടൻതന്നെ തിയറ്ററുകളിൽ എത്തും.

ഛായാഗ്രഹണം- മധു അമ്പാട്ട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രകാശ് ടി ബാലകൃഷ്ണൻ, എഡിറ്റർ- സി ആർ ശ്രീജിത്ത്‌, സംഗീതം- ജോയ് ജിനിത്, രാംനാഥ് എന്നിവർ ചേർന്നൊരുക്കുന്നു. ദിൻനാഥ് പുത്തഞ്ചേരി, ദീപക് റാം, അരുൺ പ്രതാപ് എന്നിവരുടേതാണ് വരികൾ. ബിജിഎം ജോയ് ജിനിത്, അഡീഷണൽ സിനിമാട്ടോഗ്രാഫി ദർശൻ എം അമ്പാട്ട്, കോ എഡിറ്റർ ശ്രീനാഥ് എസ്, 

ആർട്ട്‌ ദുന്തു രഞ്ജീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ചന്ദ്രൻ, ഡിജിറ്റൽ കോൺടെന്റ് മാനേജർ ആരോക്സ് സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ മനോജ്‌ പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രകാശ് ടി ബാലകൃഷ്ണൻ, സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, 

കോസ്റ്റ്യൂം ഡിസൈനർ ഗായത്രി കിഷോർ, സരിത മാധവൻ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽ ഫോട്ടോഗ്രഫി അമീർ മാംഗോ, പി ആർ ഒ മഞ്ജു ഗോപിനാഥ്. 

Latest Movie News Sidharth Bharathan unni lalu parannu parannu parannu chellan